29 December Sunday

നേതാക്കളുടെ സ്വത്തില്‍ വലിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2017


ന്യൂഡല്‍ഹി > കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്വത്തില്‍ അഞ്ചുവര്‍ഷത്തിനിടെ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും നേതാക്കള്‍ തെരഞ്ഞെടുപ്പുവേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പരിശോധിച്ചാണ് ഒരു ദേശീയ ദിനപത്രം  സ്വത്തുവര്‍ധന വെളിപ്പെടുത്തിയത്. മുസ്ളിംലീഗ് എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ സ്വത്തില്‍ 2081 ശതമാനം വര്‍ധനയുണ്ടായി.
സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവിന്റെ സ്വത്തില്‍ 573 ശതമാനവും ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടെ സ്വത്തില്‍ 625 ശതമാനവുമാണ് വര്‍ധന.

2009-2014 വരെ കാലയളവിലാണിത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനില്‍ മാധവ് ദവെയുടെ സ്വത്തിലുള്ള വര്‍ധന 2100 ശതമാനം. ധനസഹമന്ത്രിയും രാജസ്ഥാനില്‍നിന്നുള്ള ബിജെപി നേതാവുമായ അര്‍ജുന്‍ മേഘ്വാളിന്റെ സ്വത്ത് 500 ശതമാനം വര്‍ധിച്ചു.
ശിവസേനാ നേതാവ് അനന്ത് ഗീഥെയുടെ സ്വത്തില്‍ 420 ശതമാനവും എഐഎംഐഎം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഒവെയ്സിയുടെ സ്വത്തില്‍ 337 ശതമാനവും വര്‍ധന.

മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംപി കമലേഷ് പസ്വാന്റെ സ്വത്ത് 5649 ശതമാനം വര്‍ധിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്റെ സ്വത്തില്‍ 659 ശതമാനവും അംബിക സോണിയുടെ സ്വത്തില്‍ 501 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

അഞ്ചുവര്‍ഷ കാലയളവില്‍ സ്വത്തില്‍ ഏറ്റവുമധികം വര്‍ധന മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥിനാണെന്ന് ദേശീയ ദിനപത്രത്തിലെ റിപ്പോര്‍ട്ട് പറയുന്നു.
ചെങ്ങന്നൂരില്‍നിന്ന് ആദ്യം മത്സരിക്കുമ്പോള്‍ 5632 രൂപയായിരുന്നു സമ്പാദ്യം. എന്നാല്‍, പിന്നീടിത് 25 ലക്ഷമായി ഉയര്‍ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top