29 December Sunday

ബാബ്‌റി മസ്ജിദ് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി;എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2017

ന്യൂഡല്‍ഹി>ബാബ്‌‌റി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. എല്‍കെ അദ്വാനിയുടെ അഭിഭാഷകന്റെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അദ്വാനിക്ക് പുറമെ, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരെ ഗൂഢാലോചനക്കേസില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലെ വാദംകേള്‍ക്കലാണ് മാറ്റിയത്. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ ഗൂഢാലോചനക്കേസില്‍നിന്ന് അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നിരീക്ഷിച്ചിരുന്നു. സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് പ്രതികളെ വെറുതെ വിടുന്നത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ സംഘ്പരിവാര്‍ നേതാക്കളായ സതീഷ് പ്രദാന്‍, സി ആര്‍ ബന്‍സാല്‍, സാധ്വി ഋതംബര, വിഎച്ച് ഡാല്‍മിയ, വിനയ് കത്യാര്‍, വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ തുടങ്ങിയവര്‍ക്ക് എതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം 2010ല്‍ വിചാരണക്കോടതി ഒഴിവാക്കിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top