29 December Sunday

യുഎസില്‍ ഇന്ത്യക്കാരിയും മകനും കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2017


ന്യൂജേഴ്സി > അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ ഇന്ത്യക്കാരിയും മകനും കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രയിലെ പ്രകാശം ജില്ലയില്‍നിന്നുള്ള എന്‍ ശശികല (40), മകന്‍ അനീഷ് സായ് (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂജഴ്സിയിലെ വീട്ടിലാണ് കൊലപാതകം. പ്രതികള്‍ ആരെന്ന് വ്യക്തമായിട്ടില്ല. വംശീയവിദ്വേഷം കാരണമുള്ള ആക്രമണങ്ങളില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ആശങ്കയിലായ ഘട്ടത്തിലാണ് വീണ്ടും കൊലപാതകം.

ശശികലയുടെ ഭര്‍ത്താവ് ഹനുമന്തറാവു സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജോലികഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടത്. ശ്വാസംമുട്ടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒമ്പതുവര്‍ഷമായി ഹനുമന്തയും ശശികലയും അമേരിക്കയിലാണ്. സിടിഎസ് കമ്പനിയിലെ ജീവനക്കാരനാണ് ഹനുമന്തറാവു. ശശികല വീട്ടിലിരുന്ന് സോഫ്റ്റ്വെയര്‍ ജോലി ചെയ്തുവരികയായിരുന്നു. 

വംശീയവിദ്വേഷമാണോ ആക്രമണത്തിനുപിന്നിലെന്ന് സംശയമുണ്ട്. അടുത്തിടെ നിരവധി ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ ഇത്തരത്തില്‍ ആക്രമണത്തിനിരയായി. കന്‍സസില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുചിഭോട്ല (32) ഫെബ്രുവരി 23ന് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൌത്ത് കരോലിനയില്‍ വ്യാപാരിയായിരുന്ന ഹര്‍നിഷ് പട്ടേലും (43) സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. അമേരിക്ക വിട്ടുപോകണമെന്ന് ആക്രോശിച്ചാണ് ശ്രീനിവാസിനെ അക്രമി വെടിവച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top