29 December Sunday

മുത്തലാഖ് പ്രശ്നം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2017

ന്യൂഡല്‍ഹി >  മൂന്നുതവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം മുസ്ലിം സ്ത്രീകളുടെ മൌലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.

ഇടവേളകളില്ലാതെ കേസ് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതീവഗൌെരവമുള്ളതാണെന്നും എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമതീരുമാനം കൈക്കൊള്ളാനാകൂവെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13ാാം വകുപ്പിന്റെ പരിധിയില്‍ വരുമോ മുത്തലാഖും ബഹുഭാര്യത്വവും മറ്റും 25-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോ മതസ്വാതന്ത്യ്രം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുള്ള വകുപ്പുകള്‍ക്കും വിധേയമാണോ തുടങ്ങി നാലു ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നിലപാടുകള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കോടതി സ്വമേധയാ എടുത്ത പൊതുതാല്‍പര്യ ഹര്‍ജിയും വിവിധ സംഘടനകളുടെയും ഏതാനും മുസ്ലിം സ്ത്രീകളുടെയും ഹര്‍ജികളുമാണ് പരിഗണനയിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top