ന്യൂഡല്‍ഹി > സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീംകോടതി വിധി. പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന്ന പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പ്രസ്‌താവിച്ചത്. തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്‌ക്ക് വഴിയൊരുക്കുമെന്നും കോടതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..