കുവൈറ്റ് സിറ്റി > കുവൈറ്റിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിങ്ങ് കമ്പനിയായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു നിർധനരായ 25 കുടുംബങ്ങൾക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു. കുവൈറ്റിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിലാണ് ഗ്ലോബൽ ഭാരവാഹികൾ ഈ തീരുമാനം അറീയിച്ചത്.
കുവൈറ്റിലെ 10 പ്രമുഖ സംഘടനകളുമായി കൂടിച്ചേര്‍ന്നു നാട്ടിലെ നിരാലംബരായ 10 കുടുംബങ്ങള്‍ക്കും കമ്പനിയില്‍ ജോലിചെയുന്ന മറ്റു സംസ്ഥാനക്കാരായ ആറ് പേർക്കും 9 വീടുകള്‍ കമ്പനി നേരിട്ട് തിരഞ്ഞെടുക്കുന്നവര്‍ക്കും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മ്മിച്ചു നല്‍കും. കഴിഞ്ഞ 25 വര്‍ഷമായി കുവൈറ്റിലെ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗ്ലോബൽ ഇന്റർനാഷണൽ. സമൂഹത്തിലെ ആലംബഹീനരായ നിരവധിപേർക്ക് കൈത്താങ്ങാവാൻ ഇതിനകം തന്നെ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജനറല്‍മാനേജര്‍ ജോസ് എരിഞ്ഞേരി പറഞ്ഞു.
മെഹ്ബൂല ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലില്‍ വച്ച് നടത്തിയ പ്രസ്‌മീറ്റിനെ തുടർന്ന് 10 സംഘടനകളുമായുള്ള കരാറും വീട് പണിയുടെ ആദ്യത്തെ ചെക്കും കൈമാറി. പത്രസമ്മേളനത്തില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍മാനേജര്‍ ജോസ് എരിഞ്ഞേരി, പാര്‍ട്ണര്‍ ബാബു എരിഞ്ഞേരി, ഫിനാന്‍സ് മാനേജര്‍ ജെറില്‍ അഗസ്റ്റിന്‍, ശാഖാമാനേജര്‍ ജോയ് ആണ്ട്രൂസ്, ഹൗസിംഗ്പ്രൊജക്റ്റ് കണ്‍വീനര്‍ ബിവിന്‍ തോമസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..