ലണ്ടന്‍ > ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരവളപ്പില്‍ ഭീകരാക്രമണം. ഒരു പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയും അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഭീകരനാണെന്നാണ് വിവരം. അക്രമികളില്‍ ഒരാളെ പൊലീസ് വെടിവച്ചുവീഴ്ത്തിയിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലൂടെ വഴിയാത്രികരെ ഇടിച്ചുവീഴ്ത്തിവന്ന കാറിലാണ് അക്രമികള്‍ ഉണ്ടായിരുന്നത്.
കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റി. കാറില്‍നിന്ന് ഇറങ്ങിയ അക്രമികളില്‍ ഒരാളാണ് പാര്‍ലിമെന്റ് ഗേറ്റിനകത്ത്വെച്ച് പൊലീസിനെ കുത്തിയത്. ഉടനെതന്നെ അക്രമികളില്‍ ഒരാളെ പൊലീസ് വെടിവെച്ചുവീഴ്ത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ്ഒരു പൊലീസ് ഉദ്യോഗസ്ഥനും ഭീകരനും കൊല്ലപ്പെട്ടതെന്നാണ് വിവരം. പാലത്തില്‍വച്ച് അക്രമികള്‍ സഞ്ചരിച്ച കാറിടിച്ചാണ് ഒരു സ്ത്രീ മരിച്ചത്. പ്രാദേശികസമയം ബുധനാഴ്ച വൈകിട്ട് 3.15ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ കനത്ത സുരക്ഷയൊരുക്കി. പാര്‍ലമെന്റിലേക്കുള്ളറോഡ് പൂര്‍ണമായും അടച്ചു. പാര്‍ലമെന്റ് ചത്വരവും ഒഴിപ്പിച്ചു.
എത്ര ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. 20പേര്‍ക്ക് പരിക്കേറ്റതായും ഇവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് വിവരം. പരിക്കേറ്റവരില്‍ മൂന്ന് പൊലീസുകാരും മൂന്ന് ഫ്രഞ്ച് വിദ്യാര്‍ഥികളും ഉള്‍പ്പെടും.
പാര്‍ലമെന്റിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയശേഷമാണ് സുരക്ഷാസൈനികര്‍ ഭീകരരെ നേരിടാന്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി തെരേസ മെയിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവച്ചു. മന്ദിരത്തിനുള്ളില്‍ എംപിമാര്‍ക്കും ജീവനക്കാര്‍ക്കും കനത്ത സുരക്ഷയൊരുക്കി. മൂന്നോ നാലോ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണം യൂറോപ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..