കീവ് > കിഴക്കന്‍ ഉക്രൈനില്‍ വന്‍ ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് വന്‍ തീപിടിത്തം. പ്രദേശവാസികളായ ഇരുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. ഖാര്‍വിവിനു സമീപം ബലാക്ലിയയിലാണ് അപകടം. മിസൈലുകളും മറ്റ് സ്ഫോടകവസ്തുക്കളുമടക്കം സൂക്ഷിക്കുന്ന ആയിരക്കണക്കിനു ടണ്‍ വരുന്ന കൂമ്പാരത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. 350 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ശേഖരമാണിത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളെയാണ് ഒഴിപ്പിക്കുന്നത്. കൂടുതല്‍ മേഖലയിലേക്ക് തീപടര്‍ന്ന സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..