ലേസ് ആഞ്ചല്‍സ്> വിശ്വോത്തര സിനിമാ പുരസ്കാര വേദിയായാ ഓസ്കാറിലും വന്‍ പിഴവ്. 89ാമത് ഓസ്കാര്‍ പുരസ്ക്കാരവേദിയില്‍ മികച്ച ചിത്രം പ്രഖ്യാപിച്ചപ്പോഴാണ് തെറ്റുപറ്റിയത്. അത് വരെ ആറ് അവാര്‍ഡുകള്‍ നേടിയ ലാ ലാ ലാന്‍ഡാണ് മികച്ച ചിത്രമെന്നാണ് പ്രഖ്യാപനം വന്നത്. എന്നാല്‍ മൂണ്‍ലൈറ്റായിരുന്നു മികച്ച ചിത്രം. അവാര്‍ഡ് ലാ ലാ ലാന്‍ഡിന് പ്രഖ്യാപിക്കുയും ആ സിനിമയുടെ അണിയറപ്രവര്‍ത്തകരടക്കം വേദിയിലെത്തി അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്ത ശേഷമാണ് അവതാരകന് പിഴവ് മനസിലായത്. ഉടനെ മികച്ച ചിത്രമായി മൂണ്‍ലൈറ്റിനെ പ്രഖ്യാപിച്ചു.
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാന്‍ എത്തിയവര്‍ക്ക് നല്‍കിയ കാര്‍ഡ് മാറിയതാണ് പിഴവിന് കാരണമെന്ന് അവതാരകന്‍ അറിയിച്ചു. മികച്ച നടിയായി ലാ ലാ ലാന്‍ഡിലെ അഭിനയത്തിന് എമ സ്റ്റോണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ പ്രഖ്യാപന കാര്‍ഡാണ് തെറ്റി നല്‍കിയതെന്നും പിഴവിന് കാരണമെന്നുമാണ് വിശദീകരണം. മികച്ച സംവിധായകനും നടിയുമടക്കം 6 അവാര്‍ഡ് ലാ ലാ ലാന്‍ഡിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..