29 December Sunday

കുടിയേറ്റവിരുദ്ധ നയം തുടരും: ട്രംപ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2017

വാഷിങ്ടണ്‍ > കുടിയേറ്റനിരോധനം സാധ്യമാക്കാന്‍ നിയമപോരാട്ടം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റശേഷം അമേരിക്കന്‍ കോണ്‍ഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിശോധന അസാധ്യമായ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കില്ല. അമേരിക്കയില്‍ നിലവിലുള്ള കുടിയേറ്റനിയമം കാലഹരണപ്പെട്ടതാണ്. യുഎസ് പൌരന്മാരുടെ സംരക്ഷണത്തിനുവേണ്ടിയാണ് കുടിയേറ്റനിയമം ശക്തിപ്പെടുത്തുന്നത്. അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുമെന്ന തന്റെ ഉറപ്പ് പാലിക്കുന്നതിനുവേണ്ടിയാണ്. കഴിവ് അടിസ്ഥാനമാക്കി ആളുകളെ പ്രവേശിപ്പിക്കുന്ന നയം രൂപീകരിക്കും. മറ്റു രാജ്യങ്ങളില്‍നിന്നുള്ള പ്രൊഫഷണലുകളെയടക്കം കഴിവിന്റെ അടിസ്ഥാനത്തിലാകും സ്വീകരിക്കുക.

ഹൈദരാബാദ് സ്വദേശിയായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിബോട്ല കാന്‍സാസില്‍ വെടിയേറ്റു മരിച്ചതിനെ ട്രംപ് പ്രസംഗത്തില്‍ അപലപിച്ചു. വംശീയവിദ്വേഷം അമേരിക്കയുടെ നയമല്ല. വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണം.

ഭീകരസംഘടനയായ ഇസ്ളാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കും. ഐഎസ് മുസ്ളിങ്ങളെയും ക്രിസ്ത്യാനികളെയും കൊന്നിട്ടുണ്ട്. മുസ്ളിം രാജ്യങ്ങളുമായി സഹകരിച്ച് ഐഎസിനെ നശിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രതിരോധവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഒബാമയുടെ ഭരണത്തില്‍ കടം വര്‍ധിച്ചു. ഉദാരവല്‍ക്കരണം നടപ്പാക്കുന്ന നാഫ്റ്റ അംഗീകരിച്ചതോടെ നാലിലൊന്ന് നിര്‍മാണജോലികള്‍ നഷ്ടമായി. ഒബാമ കെയര്‍ ദുരന്തമാണ്. അത് പിന്‍വലിച്ച് സമഗ്ര ആരോഗ്യനയം നടപ്പാക്കും. 9.4 കോടി അമേരിക്കക്കാര്‍ക്ക് തൊഴിലില്ല. 4.3 കോടിപ്പേര്‍ ദാരിദ്യ്രത്തിലാണ്. അമേരിക്കയില്‍ എത്തുന്നവര്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ പ്രയത്നിക്കണം- ട്രംപ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top