ഒറ്റപ്പാലം: പ്രശസ്ത സിനിമാ നാടക സീരിയല്നടന് പി പത്മനാഭഭമേനോന്എന്ന ഒറ്റപ്പാലം പപ്പന്; (68) അന്തരിച്ചു. 1991ല് കൊച്ചിന്; ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിലാണ് പപ്പന് ആദ്യമായി അഭിനയിക്കുന്നത്. മായാമയൂരം, ഗോളാന്തരവാര്ത്തകള്, ചകോരം, രാഷ്ട്രം, ഒരു മറവത്തൂര് കനവ്, പിന്ഗാമി, സല്ലാപം തുടങ്ങി ആയുധം വരെ 80 ഓളം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.
200ലേറെ നാടകങ്ങളില് വേഷമിട്ടിട്ടുള്ള പപ്പന് 2009ലെ മികച്ച രണ്ടാമത്തെ നാടക നടനുള്ള അവാര്ഡ് ലഭിച്ചിട്ടുണ്ട്. കൊല്ലം ട്യൂണ, ദൃശകലാനിധി, രംഗചേതന, തുടങ്ങിയ നാടക ട്രൂപ്പുകളില്സജീവമായിരുന്നു. വാത്സല്യത്തില്മമ്മുട്ടിക്കൊപ്പമുള്ള സെയ്താലി എന്ന കഥാപാത്രം ശ്രദ്ദേയമായിരുന്നു. 5ലേറെ ടെലിഫിലിമുകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവില്വാമല പാമ്പാടി പത്മശ്രീ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യ ഹോം സെക്രട്ടറി വി പി മേനോന്റെ സഹോദരപുത്രനാണ്. ഭാര്യ: പങ്കജം പി മേനോന് മക്കള്: നീരജ്, ശരത്. മരുമകള് : ദീപ്തി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് പാമ്പാടി ഐവര്മഠത്തില്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..