14 November Thursday

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ശില്പശാലകൾക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2013

കൊച്ചി: 2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടി­ങ്ങിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായുള്ള കമ്പ്യൂട്ടിങ്ങ് ശില്പശാല­കൾക്ക് തുടക്കമായി.  ശില്പശാല­കളുടെ സംസ്ഥാനതല ഉദ്ഘാടനവും \'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴ­വട്ടം\' ആഘോഷത്തിന്റെ ലോഗോ പ്രദര്‍ശനവും  വെള്ളിയാഴ്ച  തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടന്നു.   വൈസ് ചാന്‍സിലര്‍  കെ ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി കലാലയങ്ങളിലും എഞ്ചിനീയറിങ്ങ് കോളേജുകളിലും പോളിടെക്നിക്കുകളിലും മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കും . മലയാളം കമ്പ്യൂട്ടി­ങ്ങിന്റെ പ്രാഥമികകാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വിധത്തിലാണ് ശില്പ­ശാലകള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ളതു് .

 

ഒരു വര്‍ഷം നീണ്ടുനില്‍­ക്കുന്ന 12-ആം പിറന്നാള്‍ ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാ­ഹിത്യ അക്കാദമി ഹാളിലാണു തുടക്കമാകുറ്റന്നത് . ഈ ആഘോഷത്തിന്റെ വിളംബര പരിപാടിക­ളുടെ ഭാഗമായാണു ശില്പശാലകൾ

 

ശില്പശാലകളില്‍ ഭാഷാ സാങ്കേതികവിദ്യ , ഭാഷാ കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടറില്‍ മലയാളം ഉപ­യോഗിക്കാനുള്ള പരിശീലനം, മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിലെ പ്രധാന സംരംഭങ്ങള്‍, നല്ല പ്രോഗ്രാമിങ്ങ് ശീലങ്ങള്‍, ഭാഷാകമ്പ്യൂട്ടിങ്ങിലെ ജോലി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്തെയും സന്നദ്ധപ്രവര്‍ത്തകരും IT വിദഗ്ദ്ധരും ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കും. സെപ്റ്റംബര്‍ 7 നു മാത്രം കേരളത്തിലെ ഏഴു് ജില്ലകളില്‍ മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നട­ക്കുന്നുണ്ടു്.

 

 കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം \'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്\' എന്ന പേരു സ്വീകരിച്ചത്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാ­ക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമല­യാളം കമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശിക­വല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖ­ങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, കമ്പ്യൂട്ടര്‍ / മൊബൈല്‍ ഉപകരണ­ങ്ങളില്‍ മലയാളം ടൈപ്പു ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശകരീതികളുടെ നിര്‍മ്മിക്കലും പുതുക്കലും , എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടേയും ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് -സംഘാടകർ പത്രക്കുറിപ്പിൽ പറഞ്ഞു.

 

ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു കീഴില്‍ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജ­ക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് അവതരണവും ശില്പശാലയിൽ  പം നടക്കും. മലയാ­ളംകമ്പ്യൂട്ടിങ്ങ് പ്രദര്‍ശനങ്ങളും ശില്പശാലകളും ഹാക്കത്തോണുകളും രണ്ടു ദിവസങ്ങളിലും സമാന്തരമായി ഉണ്ടായിരിക്കും. ഒപ്പം മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ മുന്‍കൈയി­ലുള്ള വിക്കിപഠനശിബിരവും നടക്കും .

 

ഈ സമ്മേളനത്തിന്റെ വിളംബരമെന്നോണമാണു് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരള­ത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ , സാംസ്കാരിക സ്ഥപനങ്ങളുമായി സഹകരിച്ച് മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ സംഘടിപ്പിക്കുന്നതു്

 

കൂടുതല്‍ വിവരങ്ങള്‍ക്കും ശില്പശാലകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ താല്പര്യമുള്ളസ്ഥാപന­ങ്ങള്‍ക്കും 9946066907 , 9995551549, 09448063780 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ­വുന്നതാണു്

 

സെപ്റ്റംബര്‍ 7 നു മലയാളം കമ്പ്യൂട്ടിങ്ങ് ശില്പശാലകള്‍ നടക്കുന്ന സ്ഥലങ്ങള്‍:

 പയ്യന്നൂര്‍ വനിതാ പോളിടെക്നിക്‍, കണ്ണൂര്‍,വയനാട് എഞ്ചിനീയറിങ്ങ് കോളേജ്,Sreepathy Institute of Management And Technology- പാലക്കാട്,കുന്ദംകുളം പോളിടെക്നിക്‍ , തൃശ്ശൂര്‍, Albertian Institute of Science and Technology (AISAT) - എറണാകുളം, ചേര്‍ത്തല പോളിടെക്നിക്‍ , ആലപ്പുഴ ,മുട്ടം പോളിടെക്നിക്‍ , ഇടുക്കി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top