21 September Saturday

ജോലി ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 22, 2014
കോഴിക്കോട്: ഗവ. മെഡിക്കല്‍കോളേജിനോടനുബന്ധിച്ചുള്ള ആശുപത്രികളില്‍ താല്‍ക്കാലിക നേഴ്സിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും നേഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍നിന്ന് വിരമിച്ചവരും 60 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായവര്‍ക്കാണ് യോഗ്യത. ഒക്ടോബര്‍ ഏഴിന് പത്തുമണിക്ക് ഗവ. മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാളിന്റെ ആപ്പീസിലാണ് കൂടിക്കാഴ്ച. സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 24ന് പകല്‍ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. യോഗ്യത: ബിരുദം+ഡിസിഎ/പിജിഡിസിഎ. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ ഒഴിവിലേക്കും അന്നേദിവസം 10.30ന് ഇന്റര്‍വ്യൂ നടക്കും.കോഴിക്കോട്: സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (സി-സ്റ്റെഡ്) പ്രൊജക്ട്/ പ്ലാന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബിടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍) ഡിഗ്രിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. അപേക്ഷകള്‍ 24ന് മുമ്പ് ലഭിച്ചിരിക്കണം. ഫോണ്‍: 0495 2723417.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top