
-
ചെസ്
പള്ളിയറ ശ്രീധരന്‍ - ചെസ് കളിയെപ്പറ്റി കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ. നിങ്ങളില്‍ പലരും ചെസ് കളിക്കുന്നവരായിരിക്കും. ഭാരതത്തില്‍ ഉത്ഭവിച്ച ഈ കളിയില്‍ 32 കരുക്കളാണ് ഉപയോഗിക്കുന്നത്. 16 എണ്ണം വെളുത്തതും 16എണ്ണം കറുത്തതും. 64 കള്ളികളുള്ള ബോര്‍ഡ് ഉപയോഗിച്ചാണ് ചെസ് കളിക്കുന്നത്. ചില പ്രത്യേക നിബന്ധനകള്‍ക്കനുസരിച്ചാണ് കരുക്കളെ നീക്കുന്നത്. കളി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 20 രീതിയില്‍ തുടങ്ങാം. (ആളിനെ ഒന്നാമത്തെ കള്ളിയില്‍, രണ്ടാമത്തെ കള്ളിയില്‍ കുതിരയുടെ നാല് നീക്കങ്ങള്‍) രണ്ടാമത്തെ ആള്‍ക്കും 20 രീതിയില്‍ തുടങ്ങാം. അപ്പോള്‍ ആകെ 20ഃ20= 400 നീക്കങ്ങള്‍. ആദ്യത്തെ നീക്കത്തിന് ആള്‍ക്കും കുതിരയ്ക്കും മാത്രമേ നീക്കമുള്ളൂ. പിന്നീട് നീക്കത്തിനുസരിച്ച് രാജാവിനും മന്ത്രിക്കും തേരിനും നീക്കങ്ങള്‍ ആവാം. ശരാശരി 400 നീക്കങ്ങള്‍ എന്ന രീതിയില്‍ തന്നെ കണക്കാക്കിയാല്‍ 5 പ്രാവശ്യം കളിക്കുമ്പോഴുള്ള ആകെ നീക്കം 400ഃ400ഃ400ഃ400ഃ400 ആയിരിക്കും. ഇത് (400)2 എന്നെഴുതാം. ഒരു കളി അവസാനിക്കാന്‍ കൃത്യമായി എത്ര നീക്കങ്ങള്‍ വേണമെന്ന് ആര്‍ക്കും പറയാന്‍ ആവില്ല. ശരാശരി 40 നീക്കങ്ങള്‍ കൊണ്ട് ഒരു കളി അവസാനിക്കുമെന്നും അഞ്ചിനുശേഷമുള്ള നീക്കങ്ങള്‍ ശരാശരി 30 എന്നും കണക്കാക്കിയാല്‍ ആകെയുള്ള വ്യത്യസ്ത നീക്കങ്ങള്‍ക്ക് 402ഃ4035 ആയിരിക്കും.



