13 November Wednesday

ഒരു സിനിമാക്കാരന്‍ റമദാന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 18, 2017

വിനീത് ശ്രീനിവാസന്‍, ലാല്‍, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഒരു സിനിമാക്കാരന്‍' റമദാന് തിയറ്ററിലെത്തും. ലിയോ തദേവൂസ് സംവിധാനംചെയ്ത ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, വിജയ് ബാബു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ഗ്രിഗറി, കലിംഗ ശശി, കോട്ടയം പ്രദീപ്, സോഹന്‍ലാല്‍, അനുശ്രീ, ജെന്നിഫര്‍, രശ്മി ബോബന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  ഛായാഗ്രഹണം: സുധീര്‍ സുരേന്ദ്രന്‍. ഗാനങ്ങള്‍: സന്തോഷ് വര്‍മ. സംഗീതം: ബിജിബാല്‍. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് നിര്‍മിച്ചത്.

മണ്ണാങ്കട്ടയും കരിയിലയും

ബില്യന്‍ ഡോളര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച്നവാഗതനായ അരുണ്‍ സാഗര സംവിധാനം ചെയ്ത 'മണ്ണാങ്കട്ടയും കരിയിലയും' ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും. ഷൈന്‍ ടോം ചാക്കോ, സ്രിന്‍ഡ, സൈജു കുറുപ്പ്, ജോബി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, കെ എസ് പ്രസാദ്, നെല്‍സണ്‍, ശാന്തകുമാരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം: എന്‍ ആര്‍ ബി. ഗാനങ്ങള്‍: അനില്‍ കുഴിഞ്ഞകാല. സംഗീതം: സുജിന്‍ ദേവ്.

കുന്തം

പുതുമുഖങ്ങളായ ഷെറിന്‍ മലൈക, വിപിന്‍ മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുന്തം' നവാഗതനായ നിയാസ് എം എച്ച് സംവിധാനംചെയ്യുന്നു. കലാഭവന്‍ ഹനീഫ്, നിയാസ് എം എച്ച്, ഗീത വിജയന്‍, കുളപ്പുള്ളി ലീല, ബേബി നഥീസ, മലൈക്ക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മലൈക എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷിറോമി ഷെറിന്‍ മലൈക, വിപിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഛായാഗ്രഹണം: മധു കെ പിള്ള. സംഗീതം: രതീഷ് വേഗ. കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായി.

വര്‍ണ്യത്തില്‍ ആശങ്ക

'ചന്ദ്രേട്ടന്‍ എവിടെയാ'യ്ക്കുശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന 'വര്‍ണ്യത്തില്‍ ആശങ്ക' വടക്കാഞ്ചേരിയില്‍ ചിത്രീകരണം ആരംഭിച്ചു. കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, മണികണ്ഠന്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, ജയരാജ് വാര്യര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം: ജയേഷ് നായര്‍. തിരക്കഥ, സംഭാഷണം: തൃശൂര്‍ ഗോപാല്‍ജി. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: പ്രശാന്ത്പിള്ള. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉസ്മാന്‍ എം ഇയാണ് നിര്‍മിക്കുന്നത്.

വിശ്വാസപൂര്‍വം മന്‍സൂര്‍ 24ന്

റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍, ലിയോണ ലിഷോയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പി ടി കുഞ്ഞുമുഹമ്മദിന്റെ 'വിശ്വാസപൂര്‍വം മന്‍സൂര്‍' 24ന് പ്രദര്‍ശനത്തിനെത്തും. രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, വി കെ ശ്രീരാമന്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, സെറീന വഹാബ്, ആശാ ശരത്, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: എം ജെ രാധാകൃഷ്ണന്‍. കഥ: ജയരാജ് കാവില്‍. ഗാനങ്ങള്‍:പ്രഭാവര്‍മ, റഫീഖ് അഹമ്മദ്, പ്രേംദാസ് ഗുരുവായൂര്‍. സംഗീതം: രമേശ് നാരായണന്‍. വെര്‍ജിന്‍ പ്ളസ് മൂവീസിന്റെ ബാനറില്‍ കെ വി മോഹനനാണ് നിര്‍മിച്ചത്.

റോസാപ്പൂ

ബിജു മേനോന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റോസാപ്പൂ' വിനു ജോസഫ് സംവിധാനംചെയ്യുന്നു. ഷൌബിന്‍ ഷാഹീര്‍, സുധീര്‍ കരമന, അലന്‍സിയര്‍, വിജയരാഘവന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. നായികാനിര്‍ണയം പുരോഗമിക്കുന്നു. സംഭാഷണം: സന്തോഷ് ഏച്ചിക്കാനം. ആഗസ്തില്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. തമ്മീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമ്മീന്‍സാണ് നിര്‍മിക്കുന്നത്.

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ

കുട്ടികളുടെ സിനിമ 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ' വിജയകൃഷ്ണന്‍ സംവിധാനംചെയ്യുന്നു. മാസ്റ്റര്‍ സഹര്‍ഷ്, മാസ്റ്റര്‍ പ്രണവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദലാല്‍,  അലിയാര്‍, കലാധരന്‍, നീനാകുറുപ്പ്, ബേബി ദ്യുതി ദീപു, ബേബി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: യദു വിജയകൃഷ്ണന്‍. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് നിര്‍മിക്കുന്നത്.

ഡാന്‍സ് ഡാന്‍സ്’എത്തി

ഡാന്‍സ് റിയാലിറ്റി ഷോ ജേതാവ് റംസാന്‍ നായകനായ 'ഡാന്‍സ് ഡാന്‍സ്' തിയറ്ററില്‍. നിസാര്‍ സംവിധാനംചെയ്ത ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, സുധീര്‍ കരമന, ഗണേശ്കുമാര്‍, സുനില്‍ സുഖദ, മന്‍രാജ്, കോട്ടയം പ്രദീപ്, റോഷിനി സിങ്, ഐശ്വര്യ, അനിഘ തുടങ്ങിയവരാണ് മറ്റ്  അഭിനേതാക്കള്‍. ഛായാഗ്രഹണം: ജയന്‍ ആര്‍ ഉണ്ണിത്താന്‍. തിരക്കഥ, സംഭാഷണം: കൊല്ലം സിറാജ്. ഗാനങ്ങള്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ, വിമല്‍ രാമങ്കരി, ശശിധരന്‍ മാടപ്പള്ളി. സംഗീതം: ജയപ്രകാശ്. അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണിയാണ്  നിര്‍മിച്ചത്്്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top