മണ്ണറിഞ്ഞ്- വിത്തെറിയണം എന്നതായിരുന്നു പഴയ രീതി. ഇന്ന് രാസവിഷങ്ങളുടെ അതിപ്രസരം മണ്ണ് മലിനമാക്കിയിരിക്കുന്നു. മണ്ണ് ജീവനില്ലാതായി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മണ്ണിന്റെ ജീവൻ തിരിച്ചുപിടിക്കണം. ആർക്കും തയ്യാറാക്കാവുന്ന ജൈവവളങ്ങൾ ഈ രംഗത്തേക്കുള്ള കൈത്തിരിനാളമാണ്.
വളച്ചായ
പൊതുവേ പച്ചക്കറികൾക്ക്- ഉപയോഗിക്കാവുന്ന ദ്രാവക സാന്ദ്രീകൃത വളമാണ് വളച്ചായ. ഇത്- ഉണ്ടാക്കിയെടുക്കാനും എളുപ്പമാണ്. അതിനുവേണ്ട ഘടകങ്ങൾ.
ചാണകം ‐ 5 കി.ഗ്രാം
ഗോമൂത്രം ---------- ‐ 10 ലിറ്റർ
കടലപ്പിണ്ണാക്ക്- ‐ 1/2 കി.ഗ്രാം
വേപ്പിൻപിണ്ണാക്ക്- ‐ 1/2 കി.ഗ്രാം
ശർക്കര ‐ 1/2 കി.ഗ്രാം
പാളയൻകോടൻ പഴം‐ 5 എണ്ണം (ചതച്ചത്- )
ശുദ്ധ ജലം ‐ 50 ലിറ്റർ
ഇവയിൽ ചാണകവും ഗോമൂത്രവും നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിലേക്ക്- കടലപ്പിണ്ണാക്ക‌്,- വേപ്പിൻപിണ്ണാക്ക്- എന്നിവ ചേർക്കുക. ശർക്കര ലായനിയും പാളയൻകോടൻ പഴം ചതച്ചതും ഇളക്കിച്ചേർക്കണം. അതിനുശേഷം 50 ലിറ്റർ വെള്ളം ചേർത്തിളക്കി, ഇത്രയും ലായനി സം-ഭരിക്കാവുന്ന ഒരു ടാങ്കിലൊഴിച്ച്- വായ്-ഭാഗം മൂടിക്കെട്ടിവയ്-ക്കുക. 10 ദിവസം- ഇളക്കിയും 10 ദിവസം- ഇളക്കാതേയും സൂക്ഷിക്കുക. അതിനുശേഷം നന്നായി ഇളക്കിയെടുത്ത്- പച്ചക്കറികളിൽ നേരിട്ട്- ഉപയോഗിക്കാവുന്നതാണ്.
പഞ്ചഗവ്യം
പശുവിന്റെ ചാണകവും പാലും തൈരും നെയ്യും മൂത്രവും ഉചിതമായ അനുപാതത്തിൽ കൂട്ടിച്ചേർത്ത്- ഉണ്ടാക്കുന്ന മിശ്രിതമാണ് പഞ്ചഗവ്യം. ചെടികളുടെ വളർച്ച വർധിപ്പിക്കുന്ന ജൈവഹോർമോൺ ആയും കീടങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിച്ചുവരുന്നു. വൃക്ഷായുർവേദത്തിൽ സസ്യങ്ങളിലെ ഫലപ്രദമായ പഞ്ചഗവ്യം ഉപയോഗത്തെക്കുറിച്ച്- പരാമർശങ്ങൾ ഉണ്ട്-.
തയ്യാറാക്കേണ്ട വിധം
പച്ചചാണകം ‐ 4 കിലോ
ഗോമൂത്രം ‐ 5 ലിറ്റർ
പാൽ ‐ 1/2 ലിറ്റർ
നെയ്യ്- ‐ 250 ഗ്രാം
തൈര്- ‐ 1/2 ലിറ്റർ
പാളയംകോടൻ പഴം ‐ 2 എണ്ണം
പച്ചചാണകവും നെയ്യും നന്നായി ചേർത്ത്- ഇളക്കി പരുത്തിത്തുണി ഉപയോഗിച്ച്- വായ അടച്ചുകെട്ടി തണലിൽ നനയാതെ വയ‌്ക്കണം. 24 മണിക്കൂറിനു ശേഷം ഇതിലേക്ക്- ഗോമൂത്രം ഒഴിച്ച്- നന്നായി ഇളക്കി വീണ്ടും കെട്ടി 15 ദിവസം വയ്-ക്കണം. ഇതിലേക്ക്- പാൽ, തൈര്-, ഗോമൂത്രം, പഴം ചതച്ചത്- എന്നിവ അൽപ്പാൽപ്പമായി ചേർത്ത്- നന്നായി ഇളക്കിച്ചേർക്കുക. ഇത്- സൂര്യപ്രകാശത്തിൽനിന്ന് ഒഴിവാക്കി തണൽവച്ച്- ദിവസേന ഇളക്കണം. നല്ല വായുസഞ്ചാരം ലഭിക്കാനും സൂക്ഷ‌്മ ജീവികളുടെ വർധനവിനുമാണിത്-. 15 ദിവസത്തിനു ശേഷം അഞ്ചു മുതൽ പത്തിരട്ടി ശുദ്ധജലം ചേർത്ത്-്- നേർപ്പിച്ച്- ഇലകളിൽ നാലില പ്രായം മുതൽ ആഴ്ചയിൽ ഒരുവട്ടം എന്ന തോതിൽ തളിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..