പുലാസൻ മരം കണ്ടാൽ ഒരു അലങ്കാര വൃക്ഷമെന്നേ തോന്നൂ. 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വരെ വളരും. കേരളത്തിലെ കാലാവസ്ഥയിൽ ഇവൻ നന്നായി കായ്ക്കും. ഇലകളുടെ അടിവശത്തെ ഇളംനീല നിറവും പട്ടുപോലുള്ള രോമങ്ങളുമായി കാഴ്ചയിലും ഭംഗിയുള്ള ചെടിയാണ്. കണ്ടാല്‍ റംബൂട്ടാന്റെ അപരനെന്നേ തോന്നൂ.
നല്ല മധുരമുള്ള പഴമാണ്. റംബൂട്ടാനെക്കാൾ വലിപ്പവും കുരുവിൽ നിന്ന് വേഗം അടരുമെന്ന പ്രത്യേകതയുമുണ്ട്.
ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കും പഴച്ചാറ് ഒന്നാംതരം അണുനാശിനിയാണ്. ത്വക്ക്‌രോഗ ചികിത്സയിലും പഴങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. പനികുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പുലാസന് കഴിയും. എന്നിങ്ങനെ ആരോഗ്യ ഗുണങ്ങളും ചിലയിടങ്ങളിൽ വിവരിക്കപ്പെടുന്നുണ്ട്.
എന്തായിരുന്നാലും അലങ്കാരത്തിനും കൂടി ഇണങ്ങുന്ന എല്ലാവർക്കും ഇഷ്ടമാവുന്ന ഫലവൃക്ഷമാണ്. ചക്കയുടെ മുള്ളുപോലുള്ള പുറംഭാഗം കണ്ടാന്‍ കുഞ്ഞന്‍ ചക്കയാണെന്നേ തോന്നും. ചെറിയ ഇലകളോടുകൂടിയ പഴക്കുലകളിൽ 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. മലയന്‍ പദമായ പുലസ് എന്ന വാക്കില്‍ നിന്നാണ് പുലാസന്‍ എന്ന പേരുണ്ടായത്. കുപ്പിയുടെ അടപ്പു തിരിക്കുന്ന പോലെ ഒന്നു വളച്ചുതിരിച്ചാല്‍ ഇതിന്റെ കായ് തുറക്കും. അങ്ങനെയാണ് ഈ പേരുവന്നത് എന്നു പറയുന്നു.
ബഡ്ഡിംഗ് വഴി ഉത്പാദിപ്പിച്ച തൈകളാണ് കൃഷിക്ക് അനുയോജ്യം. പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ പുലാസന്റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിടരും. പുലാസന്‍ മരം രണ്ടു തരമുണ്ട്. ആണ്‍ പൂക്കള്‍ മാത്രം ഉള്ളവയും ദ്വിലിംഗ പുഷ്പങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്നവയും. എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ വേണം പുലാസന്‍ ബഡ്ഡ് തൈകള്‍ നടാന്‍. വളരുന്നതിനനുസരിച്ച് വളംചേത്തു നല്‍കാം.
ബഡ്ഡുതൈകള്‍ മൂന്നാംവര്‍ഷം കായ്ക്കും. വിത്തുപാകി കിളിര്‍പ്പിക്കുന്ന തൈകള്‍ കായ്ക്കാന്‍ സമയമെടുക്കും. ആദ്യകാലങ്ങളില്‍ തൈകളെ തണല്‍ നല്‍കി പരിപാലിക്കണം. റംബൂട്ടാനെക്കാളും കുറച്ചു സ്ഥലം മതി.എന്നാൽ ഈ രണ്ട് ഫലങ്ങൾ കാഴ്ചയിൽ ഏറെ കുറെ സാമ്യം പുലർത്തുന്നവയുമാണ് റംബൂട്ടാൻ ഫലത്തിന്റെ പുറംഭാഗം മുള്ളു പോലെയാണെങ്കിൽ പുലാസൻ ഫലത്തിന് ചെറിയ മുഴപോലെയാണ്. എന്നാലും ഇവയുടെ രുചി ഏകദേശം ഒരുപോലെ തന്നെയാണ്. കൃഷി ചെയ്യുമ്പോൾ പരിചരണവും സമാനമായ രീതിയിൽ തന്നെയാണ് പുലാസൻ കായ്ക്കണമെങ്കിൽ നല്ല രൂപത്തിൽ വെയിൽ ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..