കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ സ്കൂള്‍തല മത്സരങ്ങള്‍ ആഗസ്റ്റ് 14 (ബുധന്‍ ) പകല്‍ 2 മണിക്ക് സംസ്ഥാനത്തെല്ലായിടത്തും നടക്കും. 2024 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും സ്കൂള്‍തല ക്വിസ് മത്സരത്തിലുണ്ടാവുക. സ്കൂളില്‍ ഒന്നും, രണ്ടും സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 28 ന് അതത് സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. സബ്ജില്ലാ മത്സര വിജയികളാകുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്. സബ്ജില്ലാ/ ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനവിജയികള്‍ക്ക് ലക്ഷകണക്കിന് രൂപയാണ് സമ്മാനമായി നല്‍കുന്നത്. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും അഭ്യര്‍ഥിക്കുന്നു.