തേടിയെത്തിയവരും അവൻ തേടിയവരും

പാബ്ലോ പിക്കാസോ


പാബ്ലോ പിക്കാസോ തന്റെ കലയിലൂടെ സ്‌ത്രീയെ ചിത്രീകരിക്കുമ്പോൾ നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചില്ല. താൻ അറിഞ്ഞ സ്‌ത്രീയെ ചിത്രീകരിക്കാൻ ഓരോ തവണയും പുതിയ ദൃശ്യഭാഷ സൃഷ്‌ടിച്ചു. തന്റെ സൃഷ്ടി പൂർത്തിയാകുന്നതോടെ അതിനു പ്രചോദനമായ സ്‌ത്രീ തന്റെ കലയിലും ജീവിതത്തിലും അപ്രസക്തമാകുന്നു. കലയുടെ ആവിർഭാവത്തിനുവേണ്ടി സൃഷ്ടികർമത്തിൽത്തന്നെ സ്വയം ഇല്ലാതാക്കുകയും ചെയ്യുന്നു.  പുതിയ ബന്ധം തുടങ്ങുന്നതോടെ കലയിലൂടെ പുതിയൊരു പിക്കാസോയെയും സൃഷ്ടിക്കുന്നു. സ്‌ത്രീയെക്കുറിച്ചുള്ള ആഖ്യാനം നിർവഹിക്കുന്ന കലാസൃഷ്ടിയുടെ ഉറവിടം സ്‌ത്രീത്വമാണ്. അതിന്റെ തനിമയിൽ പ്രതിഫലിക്കുന്നത് കലയുമാണ്. പക്ഷേ, കലയെന്താണ് അന്വേഷിക്കുന്നത് എന്നു കണ്ടറിയാൻ ശ്രമിക്കുമ്പോൾ പലവിധത്തിലുള്ള ആർജിതജ്ഞാനം ബോധപൂർവവും അബോധപൂർവവും സ്വാധീനശക്തിയായി മുൻവിധികളെ സൃഷ്ടിക്കുന്നു. അതിൽ പ്രധാനം, കല സാമൂഹ്യക്രമത്തിന്റെ രീതിശാസ്‌ത്രങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നുള്ള അന്വേഷണമാണ്. നിലവിലുള്ള പരമ്പരാഗത ശീലങ്ങളെ അവലംബിച്ച് കലയുടെ സ്വഭാവം മനസ്സിലാക്കുക അസാധ്യമാണ്. ഈ സങ്കൽപ്പങ്ങൾ കലാസൃഷ്ടിയുടെ അടിത്തറയെത്തന്നെ ചോദ്യം ചെയ്‌ത്‌ കലാസൃഷ്ടിയെ വളച്ചൊടിക്കുകയും അതിന്റെ അന്തസ്സത്തയിലേക്കുള്ള പ്രവേശനദ്വാരം അടയ്‌ക്കുകയും ചെയ്യുന്നു. കലാസൃഷ്ടിയുടെ അതിൽത്തന്നെയുള്ള വ്യക്തിത്വം നമുക്ക്‌ വെളിപ്പെടാത്തിടത്തോളം കാലം അതിലെ കല കണ്ടെത്താൻ കഴിയില്ല. പാബ്ലോ പിക്കാസോ കലയിലൂടെ സ്‌ത്രീയെ ചിത്രീകരിക്കുമ്പോൾ നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചില്ല. താൻ അറിഞ്ഞ സ്‌ത്രീയെ ചിത്രീകരിക്കാൻ ഓരോ തവണയും പുതിയ ദൃശ്യഭാഷ സൃഷ്‌ടിച്ചു. തന്റെ സൃഷ്ടി പൂർത്തിയാകുന്നതോടെ അതിനു പ്രചോദനമായ സ്‌ത്രീ തന്റെ കലയിലും ജീവിതത്തിലുംഅപ്രസക്തമാകുന്നു. കലയുടെ ആവിർഭാവത്തിനുവേണ്ടി സൃഷ്ടികർമത്തിൽത്തന്നെ സ്വയം ഇല്ലാതാക്കുകയും ചെയ്യുന്നു. പുതിയ ബന്ധം തുടങ്ങുന്നതോടെ കലയിലൂടെ പുതിയൊരു പിക്കാസോയെയും സൃഷ്ടിക്കുന്നു. പാബ്ലോ പിക്കാസോയുടെ വ്യക്തിപരമായ അനുഭവങ്ങളും വികാരങ്ങളും അദ്ദേഹത്തിന്റെ കലയിലെ പുതുമകളെയും ശൈലീമാറ്റങ്ങളെയും സ്വാധീനിച്ചു. ഫെർണാണ്ടേയ്‌ക്ക്‌ ശേഷം 1912 മുതൽ 1915 വരെയുള്ള മൂന്ന് വർഷക്കാലം ഒപ്പമുണ്ടായിരുന്നത്‌ ഈവ ഗൗൾ (Eva Gouel) എന്ന മാർസെല്ലെ ഹംബർട്ടാണ് (Marcelle Humbert). ഈവയ്‌ക്ക്‌ 27 ഉം പിക്കാസോയ്‌ക്ക്‌ 31 വയസ്സും പ്രായം. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും 1913ൽ ബാർസലോണയിലെത്തി പിക്കാസോയുടെ മാതാപിതാക്കളോട് വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ആ വർഷംതന്നെ അവൾ ക്ഷയരോഗബാധിതയാകുകയും ഏതാനും ആഴ്‌ചകൾ ആശുപത്രിയിൽ കിടന്നതിനുശേഷം 1915ൽ മരിക്കുകയും ചെയ്‌തു. ഈവ ഫ്രഞ്ച് വനിതയായിരുന്നു. ഒന്നാം ലോകയുദ്ധത്തിനു മുമ്പ് വരേണ്യജീവിതം നയിക്കുകയും യുദ്ധക്കെടുതികൾക്കിരയായി ദുരിതത്തിലാവുകയും ചെയ്‌ത; ഒരു പ്രത്യേക കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവരെ ‘ബെല്ലെ എപ്പോക്ക്’ എന്ന് വിളിക്കാറുണ്ട്. പാരിസിലെ ‘ബെല്ലെ എപ്പോക്ക്’ അവരുടെ ദുരിതകാലം മറച്ചുപിടിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതുകൊണ്ടായിരിക്കാം ഈവ, മാർസല്ലെ ഹംബർട്ട് എന്ന് പേര്‌ മാറ്റിയത്. അവളുടെ ഭൂതകാലത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. പിക്കാസോയുടെ കാമുകി ഫെർണാണ്ടേ ഒലിവറിന്റെ കൂട്ടുകാരിയായിരുന്നു ഈവ. പിക്കാസോയുമൊത്തുള്ള ജീവിതത്തിലെ അസന്തുഷ്ടമായ അനുഭവങ്ങൾ ഫെർണാണ്ടേ, ഈവയിൽ നിന്നു മറച്ചുവച്ചു. തനിക്കറിയാവുന്ന ഒരു ഇറ്റാലിയൻ കലാകാരനെ പരിചയപ്പെടുത്തിത്തരാം, അതുവരെ പിക്കാസോയുമായി ബന്ധം സ്ഥാപിക്കരുതെന്ന് ഈവയെ ഫെർണാണ്ടേ ഉപദേശിച്ചിരുന്നു. എന്നാൽ പിക്കാസോയുമായി ബന്ധം സ്ഥാപിക്കാനുള്ള ഈവ അവസരം സ്വയം ഉണ്ടാക്കി. 1911ൽ പാരിസിലെ എർമിറ്റെജിലെ കഫെയിൽ പിക്കാസോയുമായി കണ്ടുമുട്ടി പ്രണയബന്ധം സ്ഥാപിച്ചു. ക്യൂബിസ്‌റ്റ്‌ കൊളാഷ് പീരിയഡിൽ പിക്കാസോയുടെ മ്യൂസാ (പ്രണയിനി) യിരുന്നത് ഈവയാണ്. ഫെർണാണ്ടേ കരുതിയിരുന്നത് ഈവ ഒരിയ്‌ക്കലും പിക്കാസോയുമായി ബന്ധമുണ്ടാക്കില്ല എന്നാണ്. പിക്കാസോയുമായി കഫെകളിൽ പോകുമ്പോൾ അവൾ ഈവയെയും ഒപ്പം കൂട്ടിയിരുന്നു. അമേരിക്കൻ എഴുത്തുകാരി ഗെർട്രൂഡ്‌ സ്‌റ്റീനിന്റെ ക്ഷണപ്രകാരം ഇവരെല്ലാം അവരുടെ വസതിയിൽ ഒത്തുചേരുമ്പോഴും പിക്കാസോയും ഈവയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് ഗെർട്രൂഡ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ക്യൂബിസ്‌റ്റ്‌ കൊളാഷ് പീരിയഡിൽ പിക്കാസോയുടെ മ്യൂസാ (പ്രണയിനി) യിരുന്നത് ഈവയാണ്. ഫെർണാണ്ടേ കരുതിയിരുന്നത് ഈവ ഒരിയ്‌ക്കലും പിക്കാസോയുമായി ബന്ധമുണ്ടാക്കില്ല എന്നാണ്. പിക്കാസോയുമായി കഫെകളിൽ പോകുമ്പോൾ അവൾ ഈവയെയും ഒപ്പം കൂട്ടിയിരുന്നു. അമേരിക്കൻ എഴുത്തുകാരി ഗെർട്രൂഡ്‌ സ്‌റ്റീനിന്റെ ക്ഷണപ്രകാരം ഇവരെല്ലാം അവരുടെ വസതിയിൽ ഒത്തുചേരുമ്പോഴും പിക്കാസോയും ഈവയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് ഗെർട്രൂഡ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 1911ൽ ഫെർണാണ്ടേ യുവ ഇറ്റാലിയൻ ഫ്യൂച്ചറിസ്‌റ്റായ ഉബൽഡോ ഒപ്പിയുമായി ബന്ധം സ്ഥാപിച്ചപ്പോൾ, അത് പിക്കാസോയിൽ നിന്നു മറച്ചുപിടിക്കാൻ ഫെർണാണ്ടേ ഈവയെ ഉപയോഗിച്ചു. പക്ഷേ അതൊരു കൊടിയ കൈപ്പിഴയാണെന്ന്‌ മനസ്സിലാക്കിയപ്പോഴേക്കും ഈവയും പിക്കാസോയും തമ്മിലുള്ള ബന്ധം സുദൃഢമായിരുന്നു. പിക്കാസോ 1912ൽ ഫെർണാണ്ടേയോട് അവൾക്ക് ഒപ്പിയുമായുള്ള ബന്ധം തനിക്കറിയാമെന്ന് വെളിപ്പെടുത്തി. താൻ ഈവയ്‌ക്കൊപ്പം ജീവിക്കാൻ പോകുകയാണെന്ന്‌ പ്രഖ്യാപിച്ചു. ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് പിക്കാസോ പുറത്തുപോയി. വേലക്കാരിയെയും പറഞ്ഞയച്ചു. ഫെർണാണ്ടേയ്‌ക്കുള്ള സാമ്പത്തികസഹായം നിർത്തിവയ്‌ക്കുകയും ചെയ്‌തു. പിക്കാസോയും ഈവയും തെക്കൻ പാരിസിലെ സെറെറ്റിൽ താമസമാക്കി. അഞ്ചുപൈസ കയ്യിലില്ലാത്ത ഒപ്പിയെ ഉപേക്ഷിച്ച്‌ ഫെർണാണ്ടേ തന്നെ തേടിവരുമെന്ന് പിക്കാസോ ഭയന്നിരുന്നു. ജീവിക്കാൻ ഒരു വഴിയുമില്ലാതെ വന്നപ്പോൾ; പിക്കാസോ കണക്കുകൂട്ടിയിരുന്നതു പോലെത്തന്നെ, ഫെർണാണ്ടേ അയാളെ തേടിയെത്തി. ഇതറിഞ്ഞ ഈവയും പിക്കാസോയും തങ്ങളുടെ പലായനത്തിന്റെ എല്ലാവിവരങ്ങളും മറച്ചുവച്ച് അവിന്യോണിലേയ്‌ക്ക്‌ പോയി.  അവിടെ ജോർജ് ബ്രാക്കിനെയും ഭാര്യയെയും സന്ദർശിച്ചശേഷം സോർജസ് എന്ന സ്ഥലത്ത് ആ വേനൽക്കാലം മുഴുവൻ കഴിച്ചുകൂട്ടി. മറ്റേതൊരു സ്‌ത്രീയോടൊപ്പം കഴിയുന്നതിനേക്കാൾ താൻ സംതൃപ്തനായിരുന്നത് ഈവയോടൊപ്പം ജീവിക്കുമ്പോഴായിരുന്നു എന്ന് പിക്കാസോ വെളിപ്പെടുത്തിയിട്ടുണ്ട്. പിക്കാസോയുടെ ക്യൂബിസ്‌റ്റ്‌ കൊളാഷ് കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ അതിരില്ലാത്ത പ്രചോദനമായിരുന്നു ഈവ. സീറ്റഡ് വുമൺ വെയറിങ് എ ഹാറ്റ് ട്രിംഡ് വിത് എ വൈറ്റ്ബേർഡ്, വുമൺ ഇൻ ആൻ ആംചെയർ, ഈവ ഓൺ ഹെർ ഡെത്ത്ബെഡ് എന്നീ ചിത്രങ്ങളെല്ലാം ഈവയുടെ പ്രതിനിധാനങ്ങളാണ്. ജോർജ്‌ ബ്രാക്കിനൊപ്പം (Georges Braque) പിക്കാസോ ക്യൂബിസം വികസിപ്പിക്കുന്നത്  പരമ്പരാഗത രൂപങ്ങൾക്കും ഘടനകൾക്കും (shape and form) പകരം, പുതിയ ഘടകങ്ങളും രൂപങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ്. അനലറ്റിക്കൽ ക്യൂബിസത്തിന്റെ ശൈലി വികസിപ്പിക്കുന്നതിനിടയിൽ 1911‐1912 കാലഘട്ടത്തിൽ പിക്കാസോ ആദ്യം വരച്ച ചിത്രമാണ് ‘മാ ജോളി’ (വുമൺ വിത്ത് എ ഗിറ്റാർ). ഈവയെ പിക്കാസോ വിളിച്ചിരുന്നത് മാ ജോളി (എന്റെ സുന്ദരി) എന്നാണ്. ഈ വാചകം പിക്കാസോ ചിത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. അക്കാലത്ത് പിക്കാസോ സന്ദർശിച്ചിരുന്ന പാരിസിലെ സംഗീതഹാളുകളിൽ പാടിയിരുന്ന ജനപ്രിയ സംഗീതമാണ്  മാ ജോളി. സൂക്ഷിച്ചുനോക്കിയാൽ ഗിറ്റാർ പിടിച്ചിരിക്കുന്ന ഒരു സ്‌ത്രീയെ ചിത്രത്തിൽ കാണാം. തവിട്ടുനിറം, ഗ്രേ, വൈറ്റ് എന്നിവയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ. ഈ ചിത്രം പിക്കാസോയ്‌ക്ക്‌ ഈവയോടുള്ള പ്രണയം വ്യക്തമാക്കുന്നു. അക്കാലത്ത് പിക്കാസോ സന്ദർശിച്ചിരുന്ന പാരിസിലെ സംഗീതഹാളുകളിൽ പാടിയിരുന്ന ജനപ്രിയ സംഗീതമാണ്  മാ ജോളി.സൂക്ഷിച്ചുനോക്കിയാൽ ഗിറ്റാർ പിടിച്ചിരിക്കുന്ന ഒരു സ്‌ത്രീയെ ചിത്രത്തിൽ കാണാം. തവിട്ടുനിറം, ഗ്രേ, വൈറ്റ് എന്നിവയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ. ഈ ചിത്രം പിക്കാസോയ്‌ക്ക്‌ ഈവയോടുള്ള പ്രണയം വ്യക്തമാക്കുന്നു. ചിഹ്നങ്ങളുടെ ചലനാത്മകത  പിക്കാസോ തന്റെ കലയിൽ സ്‌ത്രീകളെ അവതരിപ്പിക്കുന്നത്  ചിഹ്നങ്ങളും ചിഹ്നങ്ങളുടെ ചലനാത്മകതയും അതിനുള്ളിലെ ഊർജവും പ്രസരിപ്പിച്ചുകൊണ്ടാണ്. ഈവ നഴ്‌സിങ്‌ ഹോമിൽ  ചികിത്സയിലായിരിക്കുമ്പോൾ, പിക്കാസോ പുതിയ കാമുകിയായ ഗാബിയുമൊത്ത് മെഡിറ്ററേനിയൻ തീരത്ത് കഴിഞ്ഞതിനെ ഇരുപതാം നൂറ്റാണ്ട് വിമർശനാത്മകമായാണ് വിശകലനം ചെയ്‌തത്. ഈവയുടെ രോഗദിനങ്ങളിലും മരണത്തെ തുടർന്നുള്ള നാളുകളിലും പിക്കാസോ ദുഃഖത്തിൽ നിന്നു കരകയറിയത് തിരസ്‌കാരങ്ങളുടെയും നിഷേധത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ്. അക്കാലത്ത് ഹ്രസ്വമായ നിരവധി പ്രണയബന്ധങ്ങളിലൂടെ പിക്കാസോ കടന്നുപോയി. ഗബ്രിയേലെ ഡെപൈർ ലെസ്‌പിനാസ് (Gabrielle Depeyre Lespinasse)  എന്ന ഗാബി, ഐറിൻ ലാഗട്ട് (Irene Lagut), പാഖ്വറെറ്റെ  (Paquerette) എന്നിവരെല്ലാംതന്നെ ഇക്കാലത്ത് പിക്കാസോയെ തേടുകയും പിക്കാസോയെ തിരസ്‌കരിക്കുകയും ചെയ്‌തു. ഈവ രോഗബാധിതയായിരുന്ന 1915-ൽ തന്നെ കാറ്റലൻ സ്‌റ്റേജ് ഡാൻസറും ഗായികയുമായ ഗാബിയുമായുള്ള ബന്ധം പിക്കാസോ ആരംഭിച്ചു. അക്കാലത്ത് പിക്കാസോയ്‌ക്ക്‌ 35 വയസ്സും ഗാബിയ്‌ക്ക്‌ 27 വയസ്സുമാണ്‌. പിക്കാസോയുമായി പ്രണയിക്കുമ്പോൾ ഗാബി മറ്റൊരു കലാകാരനും കവിയുമായ ഹെർബർട്ട് ലെസ്‌പിനാസുമായി ഡേറ്റിങ്ങിലുമായിരുന്നു. അവർ തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നില്ലെങ്കിലും ഗബ്രിയേലെ എന്ന തന്റെ പേരിനൊപ്പം ഹെർബെർട്ടിന്റെ രണ്ടാം പേരായ  ലെസ്‌പിനാസ് കൂടി ചേർത്ത് ഗബ്രിയേലെ ലെസ്‌പിനാസ് എന്നാണ് പൊതുമണ്ഡലത്തിൽ ഗാബി തന്നെ പരിചയപ്പെടുത്തിയിരുന്നത്. ഗാബിയുമായുള്ള ബന്ധത്തിന്റെ സമയത്ത് സ്വന്തം കലയുടെ ശൈലികളിൽ നിന്നു മാറി അവളെ തന്റെ കലയിലേക്ക്‌ ആകർഷിക്കുന്നതിനായി മാത്രം പിക്കാസോ അവളുടെ നാച്ചുറലിസ്‌റ്റിക് ആയ ഡ്രോയിങ്ങുകളും ജലച്ചായ ചിത്രങ്ങളും ചെയ്‌തു. ഗാബിയുടെ നിരവധി പോർട്രെയ്‌റ്റുകളും വരച്ചു. അവയൊക്കെ മനോഹരമെങ്കിലും പിക്കാസോയുടെ പ്രധാന കലാസൃഷ്ടികളായി കലാചരിത്രം കരുതിയിരുന്നില്ല. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പിക്കാസോ ഈ ഡ്രോയിങ്ങുകളിലും അതിന്റെ ഫ്രെയിമുകളിലും അവൾക്കായി രഹസ്യ പ്രണയസന്ദേശങ്ങളെഴുതി. 1916ൽ പിക്കാസോ തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവൾ പിക്കാസോയെ ഒഴിവാക്കി,  ഒരു വർഷം കഴിഞ്ഞ് ധനികനായ ഹെർബർട്ട് ലെസ്‌പിനാസിനെത്തന്നെ വിവാഹം കഴിച്ചു. പിക്കാസോയുടെ രഹസ്യ പ്രണയ സന്ദേശങ്ങൾ ഗാബി അവളുടെ മരണത്തിനുമുമ്പ് 1970ൽ മായ്‌ക്കാൻ ശ്രമിച്ചെങ്കിലും ചരിത്രകാരന്മാർ അവ കണ്ടെത്തി പ്രസിദ്ധീകരിച്ചു. ആ സന്ദേശങ്ങളിൽ ചിലത്  ഇങ്ങനെയാണ്: ‘എന്റെ ഹൃദയത്തിൽ നിന്നാകെ’ (from my whole heart), സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ പിക്കാസോ ഒരു ഘട്ടത്തിൽ ദൈവത്തിന്റെ ഇടനില ആവശ്യപ്പെട്ടുകൊണ്ട് ചിത്രത്തിന്റെ ഫ്രെയിമിലെഴുതി;  "നിന്റെ കരങ്ങൾ എന്നോട് ചേർക്കാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു’. ഗാബിയുടെ തിരസ്‌കാരത്തിനുശേഷം 1916ൽ ഏതാണ്ട് ആറുമാസക്കാലം പിക്കാസോ നടിയും ഫാഷൻ വസ്‌ത്രനിർമാതാക്കളുടെ മോഡലുമായ പാഖ്വറെറ്റയുമായി ഡേറ്റ് ചെയ്‌തു. പിക്കാസോ ഉൾപ്പെടെ പാരിസിലെ നിരവധി ചിത്രകാരന്മാരുടെ മോഡലായിരുന്നു പാഖ്വറെറ്റ. ഫാഷൻ മോഡലുമായുള്ള ചെറുബന്ധം അവസാനിച്ച കാലത്ത് പിക്കാസോയും സുഹൃത്തും കലാവിമർശകനുമായ അപ്പോളിനെറുമായി (Guillaume Apollinaire) ചേർന്ന്, പിക്കാസോയിൽ നിന്നു ചിത്രകല പഠിക്കാൻ വരാറുണ്ടായിരുന്ന ഐറിൻ ലാഗട്ട് എന്ന വനിതയെ പാരിസിന്റെ നഗരാതിർത്തിയിലുള്ള വില്ലേജിലേക്ക് കൂട്ടിക്കൊണ്ടുവന്നു-തട്ടിക്കൊണ്ടുവന്നതാണെന്നും പറയുന്നു. എന്നാൽ ഇരുവരുടെയും പിടിയിൽ നിന്നു രക്ഷപ്പെട്ട്‌ അവൾ പോയി. അപ്പോളിനെർ ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട കവികളിൽ ഒരാളാണ്. 1911ൽ പുതിയ കലാപ്രസ്ഥാനത്തെ അടയാളപ്പെടുത്താൻ ക്യൂബിസം എന്ന വാക്ക് കണ്ടുപിടിച്ചത് അപ്പോളിനെർ ആണ്. അതുപോലെ 1917ൽ സർറിയലിസം എന്ന വാക്കും ഉപയോഗിച്ചത് അദ്ദേഹമാണ്. ലൂവർ മ്യൂസിയത്തിൽ നിന്ന് ചെറിയ വലിപ്പത്തിലുള്ള ഈജിപ്‌ഷ്യൻ പ്രതിമകളും ലോകപ്രശസ്‌തമായ മൊണാലിസയും മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് അപ്പോളിനെറെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ചിട്ടുണ്ട്. പിന്നീട് പിക്കാസോയെയും പൊലീസ് ചോദ്യം ചെയ്‌തു. ഇരുവരെയും കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ട്‌ വിട്ടയച്ചു. ലൂവർ മ്യൂസിയത്തിൽ നിന്ന് ചെറിയ വലിപ്പത്തിലുള്ള ഈജിപ്‌ഷ്യൻ പ്രതിമകളും ലോകപ്രശസ്‌തമായ മൊണാലിസയും മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് അപ്പോളിനെറെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ചിട്ടുണ്ട്. പിന്നീട് പിക്കാസോയെയും പൊലീസ് ചോദ്യം ചെയ്‌തു. ഇരുവരെയും കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ട്‌ വിട്ടയച്ചു. എന്നാൽ ഇരുവരും ചേർന്ന് നിർവഹിച്ച കുറ്റകൃത്യത്തിൽ നിന്നു രക്ഷപ്പെട്ട കലാവിദ്യാർഥി ഐറിൻ ഒരാഴ്‌ച കഴിഞ്ഞ് പിക്കാസോയിലേക്ക് തിരിച്ചുവന്നു. 1916 ൽ ഒരുമിച്ചു കഴിയുന്നതിനിടെ പിക്കാസോ അവളോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും ഐറിൻ ലാഗട്ട് തന്റെ കാമുകനായ സെർജ്‌ ഫെറായിലേയ്‌ക്ക്‌ (Serge Ferat) തിരിച്ചുപോയി. പിൽക്കാലത്ത് പ്രശസ്‌ത ചിത്രകാരിയായി മാറിയ ഐറിൻ ലാഗട്ട് വരച്ച പിക്കാസോയുടെ ഡ്രോയിങ്‌ കൗതുകകരമാണ്. (തുടരും)   ദേശാഭിമാനി വാരികയിൽ നിന്ന്   Read on deshabhimani.com

Related News