2001 സെപ്തംബർ 11; അമേരിക്ക വിറച്ചതിന്‌ ബഹിരാകാശം വരെ സാക്ഷി

photo credit:x


2001 സെപ്തംബർ 11-ന്, അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന്‌ കാണുകയും ചിത്രീകരിക്കുകയും ചെയ്ത ഒരു വ്യക്തിയുണ്ടായിരു‌ന്നു. എക്സ്പെഡിഷൻ 3 കമാൻഡർ ഫ്രാങ്ക് കുൽബെർട്ട്സൺ. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ തകർന്നടിഞ്ഞപ്പോൾ അമേരിക്ക വിറച്ചത്‌ ഫ്രാങ്ക് കുൽബെർട്ട്സൺ ബഹിരാകാശനിലയത്തിൽ നിന്ന്‌ ചിത്രീകരിച്ചു. നാല് കൊമേഴ് സ്യല്‍ വിമാനങ്ങളാണ് അന്ന്‌ അല്‍ ഖ്വയ്​ദ ഭീകരര്‍ ഹൈജാക്ക് ചെയ്തത്. അതിലാദ്യത്തേത്, രാവിലെ 8.46-ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലും രണ്ടാമത്തെ വിമാനം 9.03 ന്‌  തെക്കന്‍ ടവറിലും വന്നിടിച്ചു. ഇതേസമയം ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നംവെച്ച് മൂന്നാമത്തെ വിമാനവും ഭീകരർ ലക്ഷ്യത്തെത്തിച്ചു. നാലാമത്തെ വിമാനം 10.03-ഓടെ പെന്‍സിൽവാനിയക്കടുത്ത് ഒരു പാടത്ത് തകര്‍ന്നു വീഴുകയായിരുന്നു. അല്‍ ഖ്വയ്​ദയുടെ ആക്രമണത്തിൽ അമേരിക്ക അടിമുടി വിറച്ചു. അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി ലോവര്‍ മാന്‍ഹട്ടനിൽ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അംബര ചുംബികളായ തിളങ്ങി നിന്നിരുന്ന ഇരട്ടഗോപുരങ്ങള്‍ തീഗോളങ്ങളായി ജ്വലിച്ചപ്പോൾ ഭൂമിയിൽ നിന്ന് നൂറുകണക്കിന് മൈലുകൾക്ക് മുകളിൽ നിന്ന്  ആ ദൃശ്യങ്ങൾ  കുൽബെർട്ട്സൺ പകർത്തിയത്‌ മിനിറ്റുകൾ കൊണ്ടാണ്‌. അടുത്ത ദിവസം ഒരു പൊതു കത്തിൽ കുൽബെർട്ട്സൺ എഴുതി, “ഇന്ന് ലോകം മാറി. എന്റെ കണ്ണുകൾക്ക്‌ താഴെയാണ്‌ മനുഷ്യജീവിതങ്ങൾ പൊലിഞ്ഞു വീഴുന്നത്‌. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നു.'' ആ ആക്രമണത്തിൽ അമേരിക്കയിൽ പൊലിഞ്ഞത്‌ ഏകദേശം 3,000 പേരുടെ ജീവനാണ്‌. യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീകരത നിറഞ്ഞ സംഭവങ്ങളിലൊന്നായി സെപ്തംബർ 11 ലെ ആക്രമണം മാറി.   Read on deshabhimani.com

Related News