വിട്ടുനിന്ന്‌ ഇന്ത്യ



ന്യൂഡല്‍ഹി ഗാസയും വെസ്‌റ്റ്‌ ബാങ്കും കിഴക്കൻ ജറുസലേമുമടക്കം പലസ്തീൻ മേഖലകളിൽ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട യുഎൻ പ്രമേയ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നു. സെപ്തംബർ 18ന്‌ യു എൻ പൊതുസഭ അംഗീകരിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നാണ്‌ ഇന്ത്യയടക്കം 43 രാഷ്ട്രങ്ങൾ വിട്ടുനിന്നത്‌. പലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്ന, സ്വതന്ത്ര്യലബ്ധി മുതൽ ഇന്ത്യ കൈക്കൊള്ളുന്ന സ്ഥിരംനയത്തിൽനിന്നാണ്‌ നരേന്ദ്ര മോദി സർക്കാർ പിന്നോട്ടുപോയത്‌. പത്തുവർഷമായി ഇസ്രയേൽ ചങ്ങാത്തം ശക്തമാക്കിയ മോദി, വംശഹത്യക്ക്‌ ആയുധം നൽകുന്നുമുണ്ട്‌. Read on deshabhimani.com

Related News