കേരളത്തിന്റെ ജനാധിപത്യ പ്രക്രിയ ഐക്യകേരളം വരെ



' പോരുവിന്‍ യുവാക്കളെ, ചേരുവിന്‍ സഖാക്കളെ , ചോരയെങ്കില്‍ ചോരയാലീ കേരളം വരയ്ക്കുവാന്‍ ' ​“സാമ്പത്തീകമായും സാംസ്കാരീകമായും കേരളത്തെ നശിപ്പിക്കാന്‍ ബ്രിട്ടീഷുകാരെ ഏറ്റവുമധികം സഹായിച്ച സംഗതിയാണ് കേരളത്തിന്‍റെ ഭരണസംബന്ധമായ  അനൈക്യം , പല നാടുവാഴികളുടെയും കീഴിലാണെങ്കിലും ഒരേ സാമൂഹ്യ വ്യവസ്ഥയും ഒരേ ഭരണ നിയമങ്ങളും ഒരേ തരത്തിലുള്ള സാമ്പത്തീകജീവിതവുമുള്ള കേരളത്തെ മലബാര്‍ , കൊച്ചി , തിരുവിതാംകൂര്‍ എന്ന് മൂന്നാക്കി വെട്ടി മുറിച്ചത് “ 1946 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഒന്നേ കാല്‍ കോടി മലയാളികള്‍ “ എന്ന പുസ്തകത്തില്‍ ഇ എം എസ് ഇങ്ങിനെ എഴുതി .   ഐക്യകേരളം 1956 ല്‍ പിറക്കുന്നതിനു ഒരു പാടുകാലം മുന്നേ തന്നെ ജനാധിപത്യ പ്രക്രിയയുടെ ആവശ്യം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉയര്‍ന്നുവന്നിരുന്നു. 1888 ല്‍ അഞ്ച് മുതല്‍ എട്ട് അംഗങ്ങള്‍വരെയുള്ള  ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വരുന്നത്. 1888 മാര്‍ച്ച് 30 നാണ് ഇത്തരത്തില്‍ ഒരു ജനാധിപത്യ സഭ നിലവില്‍ വന്നത്. ദിവാന്‍ ആയിരുന്നു അധ്യക്ഷൻ . ഈ കൗണ്‍സിലേയ്ക്കുള്ള അംഗങ്ങളെ തീരുമാനിച്ചിരുന്നത് രാജാവായിരുന്നു. 1888 മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവില്‍ വന്ന ജനാധിപത്യ കൗണ്‍സില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ തുടക്കമായിരുന്നു. “ഈ സഭയില്‍ അധ്യക്ഷനാകേണ്ടതും മറ്റ് സാമാജികരെ അപ്പപ്പോള്‍ നാം നിയമിക്കുന്നതുമായിരുന്നു'' എന്നായിരുന്നു അന്നത്തെ വിജ്ഞാപനം. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കേരളത്തില്‍ ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചിരുന്നു എന്നതിന്റെ  തെളിവാണ് ഇത്തരം ചരിത്രപരമായ ചില നീക്കങ്ങള്‍ . 1898 മാര്‍ച്ച് 21ന് റഗുലേഷനിലൂടെ കൌണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഒമ്പത് ഔദ്യോഗികാ അംഗങ്ങളും  ആറ് അനൌദ്യോഗികാംഗങ്ങളും. 1904 ഒക്ടോബറില്‍ ശ്രീമൂലം തിരുനാള്‍ മറ്റൊരു ജനാധിപത്യ സംവിധാനം കൂടി ഏര്‍പ്പെടുത്തി. ശ്രീമൂലം പ്രജാസഭ എന്ന അസംബ്ലിയായിരുന്നു അത്,  വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 100 അംഗങ്ങളാണ് പ്രജാസഭയില്‍ ഉണ്ടായിരുന്നത്. 1904 ഒക്ടോബര്‍ 23ന് തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളില്‍ സഭയുടെ ആദ്യയോഗം ചേര്‍ന്നു. നിയമപരമായ അധികാരമില്ലെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കാനുള്ള വേദിയായി പ്രജാസഭ മാറി. 1921ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അംഗ സംഖ്യ 50 ആയി ഉയര്‍ത്തി. ഇതില്‍ 28 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു.  1930 ജനുവരി 12ന് സ്വീകരിച്ച നടപടികള്‍ പ്രകാരം കൗണ്‍സിലിന് അഭിപ്രായസ്വാതന്ത്യവും ലഭിച്ചു. അഞ്ചു രൂപയില്‍ കുറയാത്ത ഭൂനികുതി അടയ്ക്കുന്നവര്‍ക്കും സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും നഗരസഭയില്‍ തൊഴില്‍ക്കരം അടയ്ക്കുന്നവര്‍ക്കുമായിരുന്നു വോട്ടവകാശം. 1933 ജനുവരി ഒന്നിന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം), ശ്രീചിത്രാ സ്റ്റേറ്റ് കൌണ്‍സില്‍ (ഉപരിമണ്ഡലം) എന്നീ സഭകള്‍ സ്ഥാപിച്ചു. ദിവാനായിരുന്നു രണ്ട് സഭകളുടെയും  ചെയര്‍മാന്‍.  (1947 സെപ്തംബര്‍ നാലിന് ഉത്തരവാദിത്തഭരണം പ്രഖ്യാപിക്കുംവരെ ഈ സംവിധാനം തുടര്‍ന്നു ) . ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ പേര് ശ്രീ ചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ എന്നായി. 1937 മുതല്‍ ഒരു രൂപ കരം തീരുവയുള്ളവര്‍ക്ക് വോട്ടവകാശവും ലഭിച്ചു. സ്‌റ്റേറ്റ് കൗണ്‍സിലിനെ ഉപരിസഭയും പ്രജാസഭയെ അധോസഭയുമായും മാറ്റിക്കൊണ്ടുള്ള ദ്വിമണ്ഡല സമ്പ്രദായമാണ് നിലവില്‍ വന്നത്. 1947 സെപ്തംബര്‍ വരെ ഇത് തുടര്‍ന്നു. 1947 സെപ്തംബര്‍ നാലിന് മഹാരാജാവ് പുറപ്പെടുവിച്ച വിളംബര പ്രകാരം തിരുവിതാംകൂറില്‍ ഉത്തരവാദ സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി രൂപവത്കൃതമായി. ഇതോടെ ശ്രീചിത്രാ സ്‌റ്റേറ്റ് കൗണ്‍സിലും പ്രജാസഭയും ഇല്ലാതായി. കൊച്ചിയില്‍ 1923ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നു. 1938 മുതല്‍ ദ്വിഭരണ സമ്പ്രദായവും. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ മന്ത്രിക്ക് കൃഷി, സഹകരണം, പൊതുജനാരോഗ്യം, പഞ്ചായത്ത്, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ ചുമതല കിട്ടി. അമ്പാട്ട് ശിവരാമ മേനോനായിരുന്നു ആദ്യത്തെ ജനകീയ മന്ത്രി. 1947 ഓഗസ്റ്റ് 14ന് കൊച്ചി മഹാരാജാവ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന് പൂര്‍ണ്ണമായ ഉത്തരവാദഭരണം കൈമാറി. ഒക്ടോബറില്‍ ടി. കെ. നായരുടെ നേതൃത്വത്തില്‍ മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. 1948ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചീരാജ്യ പ്രജാമണ്ഡലത്തിന് ഭൂരിപക്ഷം കിട്ടി. ഇക്കണ്ട വാരിയര്‍ പ്രധാന മന്ത്രിയായി കൊച്ചിയില്‍ മന്ത്രിസഭ നിലവില്‍ വന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 24 ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. പിന്നീട് മന്ത്രിസഭ വികസിപ്പിച്ചു. തിരുവിതാംകൂര്‍ ഇടക്കാല ഭരണഘടനാ നിയമം അനുസരിച്ചു നിലവില്‍ വന്ന ഈ സര്‍ക്കാരിന്റെ ഭരണഘടനാപ്രകാരമുള്ള മേധാവി മഹാരാജാവായിരുന്നു. പട്ടം താണുപിള്ള   രാജിവച്ചതിനെത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 22ന് പറവൂര്‍ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. തിരുവിതാംകൂര്‍ മഹാരാജാവിനെ രാജപ്രമുഖായി പ്രഖ്യാപിച്ച് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു– കൊച്ചി രൂപീകരണം നടന്നു. പറവൂര്‍ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായി. ടി കെ നാരായണപിള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നിന് സി കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേറ്റ് 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു. 1951–1952ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റുകള്‍ നേടി 1952 മാര്‍ച്ച് 12ന് നു എ ജെ ജോണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1അധികാരമേറ്റു പക്ഷെ  1952 സെപ്തംബര്‍ 13ന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954ല്‍ തെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാര്‍ടി, പിഎസ്പി, ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികള്‍ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടു. നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിഎസ്പി കളംമാട്ടി ചവിട്ടി  പ്രതിപക്ഷത്തിരുന്ന് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ്സിന്‍റെ വാക്കില്‍   വീണ് അവര്‍ സ്വന്തം മന്ത്രിസഭ രൂപീകരിച്ചു.  അത് വഴി 1954 മാര്‍ച്ച് 17ന് പിഎസ്പി നേതാവ് പട്ടം താണുപിള്ള  മന്ത്രിസഭ രൂപീകരിച്ചു. പട്ടം താണുപിള്ളയും കോണ്‍ഗ്രസ്സും ഒത്തു പോയില്ല  കോണ്‍ഗ്രസിന്റെ മേധാവിത്വം അംഗീകരിക്കാന്‍ പി എസ് പി കൂട്ടാക്കിയില്ല.   ചില ഭൂപരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവരാന്‍ പട്ടംമന്ത്രിസഭ  ഒരുങ്ങിയതോടെ കോണ്‍ഗ്രസിന് കാര്യമായ ഇളക്കം സംഭവിച്ചു  അവര്‍  പ്രതിഷേധസമരങ്ങള്‍ ഉയര്‍ത്തി. 1955 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ്  മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു  ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ രാജി വച്ച് ,  1955 ഫെബ്രുവരി 14ന് പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു. ഈ മന്ത്രിസഭയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1956 മാര്‍ച്ച് 23ന് രാജി വയ്ക്കേണ്ടി വന്നു .അതിനു ശേഷം  രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരം നാഗ്പ്പൂരില്‍ ചേര്‍ന്ന കോണ്ഗ്രസ് സമ്മേളനം ഭാഷയുടെ അടിസ്ഥാനത്തില്‍ പ്രൊവിന്‍ഷല്‍ കോണ്ഗ്രസ്  കമ്മറ്റികള്‍ രൂപികരിക്കാന്‍ തീരുമാനിച്ചു, ഐക്യകേരളം  കെട്ടിപടുക്കാന്‍ കേരളത്തില്‍ അഭിപ്രായ രൂപികരണം നടക്കുന്ന സമയമായിരുന്നു അത് ,  ഭാഷയുടെ സഹായം ഇല്ലാതെ തന്നെ ജനങ്ങളെ സമരസന്നന്ധരക്കാന്‍ വേണ്ടിയായിരുന്നു  1920 ല്‍ തന്നെ ഇത്തരം നടപടികളുമായി മഹാത്മാഗാന്ധി മുന്നോട്ട് പോയത് .1921 മുതല്‍ തന്നെ തിരുവിതാം കൂറിലെയും കൊച്ചിയിലെയും മലബാറിലെയും കോണ്ഗ്രസ്സുകാര്‍ ഒരു മിച്ചുകൂടി ആശയവിനിമയം നടത്താനും സമരങ്ങളെ ഏകോപിപ്പിക്കാനും  തുടങ്ങിയിരുന്നു ഇത് കൂടുതല്‍ ഐക്യത്തിന് കാരണമായി . 1928 ല്‍ എറണാകുളത്ത് ഏപ്രിലില്‍ ചേര്‍ന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരള പ്രമേയം അംഗീകരിക്കുകയും  ചെയ്തു , ഭാരത ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന സമയത്ത് കേരളത്തെ പ്രത്യേക പ്രവിശ്യ ആക്കണം എന്നു  സമ്മേളനം ആവിശ്യപെടുകയും ചെയ്തു  . അതെ വര്ഷം മെയില്‍ പയ്യന്നൂരില്‍ നെഹ്രവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്നയോഗത്തിലും ഐക്യകേരളത്തിന്‌ അനുകൂലമായ നിലപാട് സ്വീകരിച്ചു , പിന്നീട് നടന്ന എല്ലാ കോണ്ഗ്രസ് സമ്മേളനത്തിലും ഐക്യകേരളത്തിന്‌ അനുകൂലമായ നിലപാടുകള്‍ തുടര്‍ന്നു. 1946 ജൂലൈ 29 കൊച്ചി കേരളവര്‍മ്മ മഹാരാജാവ് കൊച്ചി നിയസഭയ്ക്ക് അയച്ച കത്തില്‍ മലബാറും കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്ന് പൊതുവായ ഭരണം ഉണ്ടാക്കാനുള്ള ഒരു പദ്ധതി ഉണ്ടാക്കണം , കേരളത്തിന്‍റെ സംസ്കാരം  നിലനില്‍ക്കണമെങ്കില്‍ അത് ഒരേ ഭരണത്തില്‍ കീഴില്‍ ആയിരിക്കണം എന്നും കൊച്ചി ദിവാന്‍  ആ കത്തില്‍ എഴുതി .പക്ഷെ ഈ രീതിയിലുള്ള അഭിപ്രായം തിരുവിതാംകൂറിലലെ ഭരണകര്‍ത്താക്കള്‍ക്ക്‌ ഇഷ്ടമായിരുന്നില്ല . തുടര്‍ന്നു കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഐക്യകേരളം എന്ന ആശയം സഫലീകരിക്കാന്‍ കെ പി കേശവമേനോന്‍റെ നേതൃത്വത്തിലും കെ കേളപ്പന്‍റെ നേതൃത്വത്തിലും യോഗങ്ങള്‍ നടന്നു. 1946 ല്‍ ദിവാന്‍ സി പി രാമസ്വാമി സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി  വാദിക്കാന്‍ ആരംഭിച്ചു അമേരിക്കന്‍ മോഡല്‍ ഭരണഘടന മുന്നോട്ട് വയ്ക്കുകയും ചെയ്തു പക്ഷെ 1947 ജൂലൈ 25 നു ദിവാന്‍ സി പി രാമസ്വാമിക്ക് വെട്ടേറ്റത്തോടെ സാമി നാട് വിട്ടു പോയി അത് കൊണ്ട് തന്നെ ഐക്യകേരളം രൂപികരിക്കാനുള്ള പ്രധാന പ്രതിബന്ധം നീങ്ങി. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി നിലവില്‍ വന്നു. രണ്ട് സഭയിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി 178 അംഗങ്ങളുള്ള തിരുകൊച്ചി സഭ രൂപീകരിച്ചു.  സര്‍ദാര്‍ വല്ലെഭായ് പട്ടേലിന്‍റെ നേതൃത്വത്തില്‍ നടന്ന നാട്ടു രാജ്യങ്ങളുടെ കൂട്ടിചെര്‍ക്കലിന്റെ ആദ്യപടിയായാണ് ഇത് നടന്നത് , തിരുവിതാംകൂറും കൊച്ചിയും ഒന്നായി തിരു – കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ് രാജപ്രമുഖനായി. സ്വതന്ത്രനന്തിര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം വേണമെന്നുള്ള മുറവിളി പലയിടത്തും ഉയര്‍ന്നു തെലുങ്കാനയിലാണ് രൂക്ഷമായ പ്രക്ഷോഭം നടന്നത്. 1954 ല്‍ സംസ്ഥന പുനസംഘടനപ്രശനം പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ഫസല്‍ അലി ചെയര്‍മാനായി ഒരു കമ്മീഷനെ നിയമിച്ചു , കേരളത്തിലും ഈ കമ്മീഷന്‍ എത്തി തെളിവെടുപ്പ് നടത്തി 1954 ജൂണില്‍ കമ്മീഷന്‍ കേരളത്തിലെത്തി . സി അച്യുതമേനോനും കെ സി ജോര്‍ജ്ജും കമ്യുണിസ്റ്റ്പാര്‍ട്ടിയെ പ്രതിനിധീകരിച്ചു കമ്മീഷനില്‍ മുന്നില്‍ എത്തി തെളിവ് നല്‍കി , തിരു കൊച്ചിയും മലബാറും കാസര്‍ഗോഡും ചേര്‍ന്ന കേരളമാണ് ഇവര്‍ മുന്നോട്ട് വച്ച ആവശ്യം. ഗോകര്‍ണവും കന്യാകുമാരിയും ഇല്ലാതെ കാസര്‍ഗോഡ് താലൂക്കും മലബാറും തിരുകൊച്ചിയും ചേര്‍ന്ന് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നു . 1897 ല്‍ സി ശങ്കരന്‍ നായര്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയി തിരെഞ്ഞെടുക്കപെട്ടു, കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ 1903 ല്‍ കോഴിക്കോട് വച്ച് രാഷ്ട്രീയ സമ്മേളനം നടന്നു, 1908 ആയപ്പോഴേക്കും കൊച്ചിയിലും തിരുവിതാം കൂറിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങി തുടര്‍ന്നു അങ്ങോട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭങ്ങള്‍ നടന്നു. 1920 ല്‍ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് സമരവും മലബാറിനെ പിടിച്ചുലച്ചു അടുത്ത വര്‍ഷം മലബാര്‍ ലഹള  നടന്നു അത് മത മൈത്രിയെ കാര്യമായി ഭാധിച്ചു. 19241925 കാലഘട്ടത്തില്‍ വൈക്ക്യം സത്യാഗ്രഹം, 1930 ല്‍ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ഉപ്പു സത്യഗ്രഹവും നിയമനിഷേധസമരവും നടന്നു. 19311932 കാലത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം 1936 ക്ഷേത്രപ്രവേശന വിളമ്പരാവും നടന്നു ഇത്തരം സമരങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായകമായി തീര്‍ന്നു . തിരുവിതാം കൂറില്‍ 1932 ലെ ഭരണപരിഷ്ക്കരങ്ങളിൽ പ്രതിഷേധിച്ചും നിയമസഭയില്‍ ജനസംഖ്യാനുപാതീകമായ പ്രാതിനിധ്യം കിട്ടാനും വേണ്ടി മുസ്ലീം , ക്രിസ്ത്യന്‍ , ഈഴവാ സമുദായങ്ങള്‍ ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭം നടത്തി , അത് രാഷ്ട്രീയത്തില്‍ പുത്തന്‍ ഉണര്‍വുകള്‍ സമ്മാനിച്ചു അതിനെ തുടര്‍ന് ഒരു സംയുക്ത രാഷ്ട്രീയ കക്ഷിയുണ്ടായി 1938 ല്‍ അത്  തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സായി മാറി . പട്ടം താണുപിള്ള , സി കേശവന്‍ , ടി എം വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഉത്തരവാദി ത്വ ഭരണപ്രക്ഷോഭം ആണ് തിരുവിതാംകൂറിലെ ആദ്യത്തെ സ്വാതത്ര്യസമരം . ഇത്തരം പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെ പോകുമ്പോളാണ് ഇവിടെ ഇടതുപക്ഷങ്ങളുടെ ആദ്യകാല അനക്കങ്ങള്‍ കണ്ടു തുടങ്ങിയത് , തിരുവിതാംകൂര്‍ സറെയിറ്റ്കോണ്‍ഗ്രസിന്‍റെ യുവജനവിഭാഗം ആയ യൂത്ത് ലീഗ് ആയിരുന്നു പിന്നീട് സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ആദ്യകാല ഇടം.1947 സപ്തമ്പര്‍ 21 കോഴിക്കോട്ട് മത്തായി മാഞ്ഞൂരാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍  “കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി “ രൂപം കൊണ്ടു , 1949 ഫിബ്രവരി ആറിനു കെ എസ് പി പിളര്‍ന്നു.1937 ഡിസംബര്‍ 20 നു തലശ്ശേരിയില്‍  ലീഗിന്റെ പ്രഥമ യോഗം ചേര്‍ന്നു. 1940 ഏപ്രില്‍ 20 നു കോഴീക്കോട്ട് മുസ്ലീം ലീഗ് മഹാസമ്മേളനം നടത്തി . കമ്യുണിസ്റ്റ് ലീഗ് എന്നൊരു സംഘടന 1931 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്തു നടന്നു പൊന്നറ ശ്രീധരന്‍ നായരുടെ നേതൃത്വത്തില്‍ രൂപിക്രിതമായി  , ഈ കൂട്ടര്‍ കമ്യുണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലെക്ക് വിവര്‍ത്തനം ചെയ്തു വിതരണം ചെയ്തു . കമ്യുണിസ്റ്റ് ലീഗിന് കമ്യുണിസ്റ്റ് പാര്‍ട്ടി കേന്ദ്ര നേതൃത്വ്മായി ബന്ധം ഒന്നും ഉണ്ടായിരുന്നില്ല , ഈ സംഘടനയ്ക്ക് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല  , ഇതിലെ പ്രവര്‍ത്തകരില്‍ മിക്കവരും പിന്നീട് യൂത്ത് ലീഗില്‍ ചേരുകയും സ്റെയിറ്റ് കൊണ്ഗ്രസ്സില്‍ തന്നെ ശക്തമായ ഇടതുപക്ഷ പ്രസ്ഥാനമായി നിലകൊണ്ടു. മലബാറിലെ ഇടതുപക്ഷത്തുള്ളവര്‍ 1934 മുതല്‍ തന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന്പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു , എ കെ ജി യുടെ നേത്ര്വത്തില്‍ 1936 ല്‍ മദിരാശിയിലേക്ക് പട്ടിണി ജാഥ നടത്തി , 1937 ല്‍ ഇ എം എസ്സിനെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിടണ്ട് ആയി തെരെഞ്ഞെടുത്തു , അതെ വര്ഷം തന്നെ  കേരളീയന്‍ സെക്രട്ടറിയും പി നാരായണന്‍ നായര്‍  പ്രസിഡണ്ടും ആയി മലബാര്‍ കര്‍ഷകസംഘം രൂപിക്രിതമായി ഈ വര്ഷം തന്നെ ഇ എം എസ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിടണ്ടായും പി കൃഷണപ്പിള്ള സെക്രട്ടറിയായും തിരെഞ്ഞെടുക്കപെട്ടു, ഇതേ വര്ഷം തന്നെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ കേരളഖടകം രൂപികൃതമായി പക്ഷെ കമ്യുണിസ്റ്റ്പാര്‍ട്ടിക്ക് നിരോധനം ഉള്ളത് കൊണ്ട് ഇ എം എസ് , എന്‍ സി ശേഖര്‍ , കെ ദാമോദരന്‍ , എന്നിവര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നു പ്രവര്‍ത്തിച്ചു. 1939 ല്‍ കണ്ണൂരിലെ പിണറായിയില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ കമ്യുണിസ്റ്റ്പാര്‍ട്ടി കേരളത്തില്‍ ഔദ്യോഗികമായി രൂപപെട്ടു ,ഇ എം എസ് , എ കെ ജി, കൃഷ്ണപ്പിള്ള , കെ കെ വാര്യര്‍ , സി എച്ച്കണാരന്‍ , ഇ പി ഗോപാലന്‍ കെ എ കേരളീയന്‍ , സര്‍ദാര്‍ ചന്ദ്രോത്ത് , മഞ്ച്നാഥ്‌റാവു തുടങ്ങിയ പ്രമുഖര്‍  പങ്കെടുത്തു പങ്കെടുത്തവരില്‍  42 പേരുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത് . 1949 സെപ്തമ്പര്‍ 27 നു കമ്യുണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു നേതാക്കള്‍ എല്ലാം ഒളിവിലായിരുന്നു ഈ കാലത്ത് . കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും ഒഞ്ചിയം, കാവുമ്പായിയുടേയും മൊറാഴയുടെയും വയലാര്‍ പുന്നപ്രയുടെയും സമര ചരിത്രങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍നിരയിലെത്തിച്ചേരുകയായിരുന്നു ആ കാലത്ത്. 1950 ജനുവരി 26 ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു , 1951 ലെ അവസാനമാസങ്ങളിലും 1952 ആദ്യമാസങ്ങളിലുമായി നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഐക്യമുന്നണി മത്സരിക്കാന്‍ തീരുമാനിച്ചു , ഈ തീരുമാനത്തോടെ കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടി പുതിയ അദ്ധ്യായം രചിച്ചു. 1956 നവംബര്‍ ഒന്നിന്  ഐക്യകേരളം നിലവില്‍വന്നു. തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ  അധികാരം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു പി.എസ്. റാവു. നവംബര്‍ ഒന്നിന് രാവിലെ കേരളത്തിന്റെ ആദ്യത്തെ ആക്ടിംഗ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു.  പക്ഷെ കന്യാകുമാരി ഉള്‍പ്പടെ  തെക്കന്‍ താലൂക്കുകളായ വിളവന്‍കോട്, അഗസ്തീശ്വരം, കല്‍കുളം, തോവാള എന്നിവയും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിലായി. അതേസമയം തെക്കന്‍ കാനറയിലെ കാസര്‍കോട് കേരളത്തിനുകിട്ടി കണ്ണൂര്‍ ജില്ലയുടെ ഭാഗമായി . ഡോ. ബി. രാമകൃഷ്ണറാവു കേരളത്തിന്‍റെ ആദ്യ ഗവര്‍ണറായി ചുമതലയേറ്റു .​   Read on deshabhimani.com

Related News