ഹരിതാ സാവിത്രിക്ക്‌ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം



തിരുവനന്തപുരം>  സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം ഹരിതാ സാവിത്രിയുടെ സിൻ എന്ന നോവലിന്. ഡോ. കെ എസ് രവികുമാർ, മ്യൂസ് മേരി ജോർജ്, ഡോ.കെ ജി സെൽവമണി എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് അവാഡിനുള്ള കൃതി തെരഞ്ഞെടുത്തത്. 75,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്‌കാരങ്ങളോടൊപ്പം ഈ പുരസ്‌കാരവും വിതരണം ചെയ്യും. Read on deshabhimani.com

Related News