മഴത്തുള്ളി കഥാ പുരസ്കാരം ഇ. സന്ധ്യക്ക്
കൊളത്തൂർ> കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷൻ ബി ആർ ഫൗണ്ടേഷനു മായി സഹകരിച്ച് ഏർപ്പെടുത്തിയ അഞ്ചാമത് മഴത്തുള്ളി കഥാ പുരസ്കാരത്തിന് ഇ. സന്ധ്യയുടെ 'വയലറ്റ് ' എന്ന പുസ്തകം അർഹമായി.അഷ്റഫ് കാവിൽ , അൻസാർ കൊളത്തൂർ, സാജിദ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ജൂൺ 26 ഞായർ വൈകുന്നേരം 3 മണിക്ക് മലപ്പുറം കൊളത്തൂരിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ സംഗമിക്കുന്ന വേദിയിൽവെച്ച് പുരസ്കാരം സമർപ്പിക്കും. Read on deshabhimani.com