ബോളിവുഡ് ആധിപത്യത്തിന് തിരിച്ചടി; രാജ്യത്തെ ജനപ്രിയ നടന്മാരുടെ പട്ടികയിൽ പ്രഭാസ് ഒന്നാമത്
മുംബൈ > ഓർമാക്സ് മീഡിയ രാജ്യത്തെ ജനപ്രിയ താരങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. പ്രഭാസ്,വിജയ്,യാഷ്, അല്ലു അർജുൻ, ജൂനിയർ എൻടി ആർ തുടങ്ങി സൗത്ത് ഇന്ത്യൻ നായകന്മാരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്. അക്ഷയ് കുമാറും ഷാരുഖ് ഖാനുമാണ് ആകെയുള്ള ബോളിവുഡ് നടന്മാർ. രാം ചരൺ, സൂര്യ, അജിത് കുമാർ, മഹേഷ് ബാബു എന്നിവരും ആദ്യ പത്തുപേരിൽ ഇടം നേടിയ താരങ്ങളാണ്. ബാഹുബലി, കൽക്കി 2898 എഡി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് പ്രഭാസിനെ മുന്നിലെത്തിച്ചത്. ബോളിവുഡിൻ്റെ ബാദ്ഷാ ഷാരൂഖ് ഖാൻ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി എന്നതും ശ്രദ്ധേയമാണ്. പകരം ദക്ഷിണേന്ത്യൻ താരങ്ങളായ ദളപതി വിജയും അല്ലു അർജുനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. Read on deshabhimani.com