കൂലിയിൽ രജനികാന്തിനൊപ്പം ആമിർ ഖാനും; 30 വർഷങ്ങൾക്ക് ശേഷം



ചെന്നൈ> 30 വർഷത്തിന് ശേഷം ആമിർഖാനും രജനികാന്തും ഒന്നിക്കുന്നു. 1995 ൽ പുറത്തിറങ്ങിയ ആതംഗ് ഹി ആതംഗ് എന്ന ചിത്രത്തിലാണ് ആമിറും രജനിയും അവസാനമായി ഒരുമിച്ചത്. 1972 ലെ ഹോളിവുഡ് ക്ലാസിക് ദി ഗോഡ്ഫാദറിൻ്റെ റീമേക്ക് ആയിരുന്നു ആതംഗ് ഹി ആതംഗ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിൻ്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ കൂലിയിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആമിറിൻ്റെ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ താരത്തിനായി ലോകേഷ് ഒരു ​ഗംഭീര കഥാപാത്രത്തെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിനായി ആമിർ ഇതിനോടകം തന്നെ ഡേറ്റ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 15ന് ചെന്നൈയിൽ ആരംഭിക്കുന്ന കൂലിയുടെ അടുത്ത ഷെഡ്യൂളിൽ ആമിർ ജോയിൻ ചെയ്യും. ചിത്രത്തിൽ നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. രജനികാന്തിൻ്റെ കരിയറിലെ 171-ാമത് ചിത്രം കൂടിയാണിത്. Read on deshabhimani.com

Related News