മലബാര്‍ പശ്ചാത്തലത്തില്‍ 'അഭിലാഷം' ചിത്രീകരണം ആരംഭിച്ചു
മലബാറിന്റെ പശ്ചാത്തലത്തില്‍ ഷംസു സെയ്ബ ഒരുക്കുന്ന പ്രണയകഥ അഭിലാഷത്തിന്റെ ചിത്രീകരണം 17ന് കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു.സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ ദാസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുക്കത്തിനടുത്ത് അരീക്കുളങ്ങര ഗ്രാമത്തിലെ പുരാതനമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. സംവിധായകന്‍ അരുണ്‍ ഗോപി സ്വിച്ചോണ്‍ കര്‍മ്മവും അശോക് നെല്‍സണ്‍, ബിനോയ് പോള്‍ എന്നിവര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെ ചിത്രീകരണം ആരംഭിച്ചു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇടയില്‍ ഏറെ അംഗീകാരം നേടിയ സൈജുക്കുറുപ്പാണ് അഭിലാഷിനെ അവതരിപ്പിക്കുന്നത്.അമ്പിളി, മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്‌സ്,2018, എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ തന്‍ വിറാം, ബാല്യകാല സഖിയും സുഹ്‌റുത്തുമായ ഷെറിനേയും അവതരിപ്പിക്കുന്നു. അര്‍ജുന്‍ അശോകന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുര്‍ ' നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.ഷറഫു ,സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ.നായര്‍ ഈണം പകര്‍ന്നിരിക്കുന്നു ഛായാഗ്രഹണം - സജാദ് കാക്കു.എഡിറ്റിംഗ് - നിംസ് Read on deshabhimani.com