ബോക്സോഫീസിൽ കുതിച്ച് അജയന്റെ രണ്ടാം മോഷണം; 100 കോടി ക്ലബ്ബിൽ



കൊച്ചി > ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം (എആർഎം). ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതായി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റിലീസ് ചെയ്ത് 17 ദിവസം കൊണ്ടാണ് ആ​ഗോളവ്യാപകമായി ചിത്രം 100 കോടി നേടിയത്. ടൊവിനോ തോമസിന്റെ ആദ്യ സോളോ 100 കോടി ചിത്രമാണ് ഏആർഎം. ടൊവിനോ അഭിനയിച്ച 2018ഉം മുമ്പ് 100 കോടി ക്ലബ്ബിലെത്തിയിരുന്നു. മാജിക് ഫ്രെയിംസിന്റെയും ആദ്യ 100 കോടി ചിത്രമാണ് എആർഎം. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം 2ഡിയിലും ത്രീഡിയിലുമായാണ് പുറത്തിറങ്ങിയത്. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. കൃതി ഷെട്ടിയുടെ ആദ്യമലയാള ചിത്രമാണ് എആർഎം. തിരക്കഥ: സുജിത് നമ്പ്യാർ. സം​ഗീതം: ദിബു നൈനാൻ തോമസ്. കാമറ: ജോമോൻ ടി ജോൺ. എഡിറ്റിങ്: ഷമീർ മുഹമ്മദ്‌.   Read on deshabhimani.com

Related News