'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഒബാമയുടെ ഇഷ്ട സിനിമ; സന്തോഷം പങ്കുവച്ച് കനി കുസൃതിയും ദിവ്യ പ്രഭയും



കൊച്ചി > മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ ഇഷ്ട സിനിമകളിൽ ഇടം നേടി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. പായൽ കപാഡിയ സംവിധാനം ചെയ്ത സിനിമയിൽ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടോടെ അഭിമാനവും സന്തോഷവും അറിയിച്ച് കനി കുസൃതിയും ദിവ്യപ്രഭയും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് പങ്കിട്ടു. കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയതോടെയാണ് ചിത്രം ആഗോളശ്രദ്ധ നേടിയത്. കോൺക്ലേവ്, ദ പിയാനോ, ലെസൺ, ദ പ്രോമിസ്ഡ് ലാൻഡ്, അനോറ എന്നീ ചിത്രങ്ങളും ഒബാമയുടെ ഇഷ്ട സിനിമകളാണ്. Read on deshabhimani.com

Related News