ഭാസ്കര്‍ ദി റാസ്കല്‍ റീമേക്കില്‍ അമല



ഭാസ്കര്‍ ദി റാസ്കലിന്റെ തമിഴ് റീമേക്കില്‍ നായിക അമല പോള്‍. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും നയന്‍താരയുമായിരുന്നു ജോടികള്‍. തമിഴില്‍ അരവിന്ദ് സ്വാമിയായിരിക്കും മമ്മൂട്ടിയുടെ റോളില്‍. മാര്‍ച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കും. കഥ മലയാളത്തിലേതുപോലെ ആകുമെങ്കിലും തമിഴ് ആസ്വാദകരെ ആകര്‍ഷിക്കുന്നതിനായി ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ടാകും. ബാലതാരമായി എത്തുന്നത് ബേബി നൈനികയാണ്. നടി മീനയുടെ മകളാണ് നൈനിക. അതിനിടെ മലയാളത്തില്‍ കങ്കണ റാണാവത്തിന്റെ 'ക്യൂന്‍' മലയാളം റീമേക്കില്‍ അഭിനയിക്കുന്നതിന് അമല പോള്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.     Read on deshabhimani.com

Related News