ബേബി ഡ്രൈവർ ബാലതാരം ഹഡ്‌സൺ മീക്ക് അന്തരിച്ചു
വാഷിങ്ടൺ > ഹോളിവുഡ് ബാലതാരം ഹഡ്‌സൺ മീക്ക് (16) അപകടത്തിൽ മരണപ്പെട്ടു. വാഹനത്തിൽ നിന്ന് തെറിച്ച് വീണാണ് അപകടമുണ്ടായത്. എഡ്ഗർ റൈറ്റർ സംവിധാനം ചെയ്ത ബേബി ഡ്രൈവർ എന്ന ചിത്രത്തിൽ അൻസൽ എൽഗോർട്ടിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ഹഡ്‌സൺ മീക്ക് ശ്രദ്ധ നേടിയത്. ദ സാന്റാകോൺ, മാക് ഗൈവർ എന്നീ പേരുകളിലും ഹഡ്‌സൺ മീക്ക് അറിയപ്പെട്ടിരുന്നു. ഞങ്ങളുടെ ഹൃദയംതകർന്നുകൊണ്ട് മീക്ക് ഇന്ന് രാത്രി യേശുവിനോടൊപ്പം വീട്ടിലേക്ക് പോയെന്നുള്ള വാർത്ത പങ്കുവക്കുകയാണെന്ന് കുടുബാംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ ഭൂമിയിലെ അദ്ദേഹത്തിൻ്റെ 16 വർഷങ്ങൾ വളരെ ചെറുതായിരുന്നു, പക്ഷേ അവൻ അത് പൂർത്തിയാക്കിയെന്നും പോസ്റ്റിൽ പറയുന്നു. Read on deshabhimani.com