സിനിമ ചിത്രീകരണത്തിനിടെ അപകടം; അർജുൻ അശോകിനും സംഗീത് പ്രതാപിനുമുൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
കൊച്ചി > സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ നടൻമാരായ അർജുൻ അശോകിനും സംഗീത് പ്രതാപിനും പരിക്കേറ്റു. കൊച്ചി എം ജി റോഡിൽ വച്ചുണ്ടായ അപകടത്തിൽ നടൻമാർക്കും രണ്ട് ബൈക്ക് യാത്രക്കാർക്കുമുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ‘ബ്രൊമാൻസ്’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിലെ ചെയ്‌സിംഗ് ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. തുടർന്ന് ഈ കാർ നിർത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ച് നിൽക്കുകയായിരുന്നു. Read on deshabhimani.com