പൊരുതാനുറച്ച്‌ ചിന്മയി ശ്രീപാദ



ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സംഘടനയുടെ വിലക്കിനെയും ഒറ്റപ്പെടുത്തലിനെയും ശക്തമായി നേരിട്ടയാളാണ് ​ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയ് ശ്രീപാദ.  വൈരമുത്തുവിനെതിരെ മീടു ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ അസോസിയേഷന്റെ വിലക്കിനെതിരെ നടത്തുന്ന പോരാട്ടം തുടരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് താരം.  ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ഇവര്‍.  ഇതിനായി നോമിനേഷനും നല്‍കി.  അസോസിയേഷനില്‍ ഇപ്പോള്‍ അം​ഗമല്ലെന്ന വാദത്തിനെതിരെ കോടതിയുടെ അനുമതി നേടിയാണ് മത്സരിക്കാനെത്തിയത്. സ്ത്രീകളോട് മോശം പെരുമാറ്റത്തിന്റെ പേരില്‍ കുപ്രസിദ്ധനായ രാധാരവിയാണ് എതിരാളി. ചിന്മയ്‌യെ പുറത്താക്കാനായി മുറവിളി കൂട്ടിയതിന്റെ മുമ്പന്തിയില്‍ രാധാരവിയായിരുന്നു. തിരക്കേറിയ ​ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയായിരുന്നു വൈരമുത്തുവില്‍നിന്ന് നേരിട്ട ദുരനുഭവം ആദ്യം മീടുവിന്റെ ഭാ​ഗമായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടുതല്‍പേര്‍ രം​ഗത്തുവന്നു. വൈരമുത്തുവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്ന് ഡബ്ബിങ്‌ അസോസിയേഷന്റെ നടപടിക്കു പിന്നാലെ അവസരം കുറഞ്ഞു.  ഇത് ചിന്മയ്‌ തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, ഇവരുടെ തുറന്നുപറച്ചിലിനുശേഷമാണ് തമിഴ് സിനിമയില്‍ മീടു മൂവ്‌മെന്റ് ശക്തമായത്. കാര്‍ത്തിയുടെ ജിത്തു ജോസഫ് ചിത്രം തമ്പി, ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്‍ എന്നിവയില്‍ ചിന്മയ് ​പാട്ട് പാടിയിരുന്നു. തെലുങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ 96ന്റെ തെലുങ്ക് പതിപ്പ് ജാനുവില്‍ നായിക സാമന്തയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ചിന്മയ് ആണ്. സംഘടനയുടെ വിലക്കിനെതിരെ ചിന്മയ്‌ക്ക്‌ പിന്തുണയുമായി രംഗത്ത്‌ വന്നവരിൽ പ്രധാനി  ഗോവിന്ദ് വസന്താണ്‌. വിലക്കുകളൊന്നും തന്നെ ബാധിക്കില്ലെന്നും ചിന്മയ്‌ പറ്റില്ലെന്ന് പറയുന്നതുവരെ തന്റെ ചിത്രങ്ങളില്‍ പാടുമെന്നും പ്രഖ്യാപിച്ചാണ്‌ അദ്ദേഹം രം​ഗത്തുവന്നത്‌. 96 എന്ന ചിത്രത്തില്‍ ചിന്മയ്‌ പാടുകയും ചിത്രത്തിലെ നായിക തൃഷയ്ക്ക് ശബ്ദം നല്‍കുകയും ചെയ്‌തു.. Read on deshabhimani.com

Related News