'കൂലി' ക്യാരക്ടർ ലുക്ക് പുറത്ത്: സ്‍റ്റൈൽ മന്നനോടൊപ്പം സൗബിൻ ഷാഹിറും
ചെന്നൈ > കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും എത്തുന്നു. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. സിഗരറ്റ് വലിച്ച് വാച്ചും നോക്കി മാസ് ലുക്കിലാണ് സൗബിൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കും. 2025 ആദ്യം ചിത്രം തീയറ്ററുകളില്‍ എത്തും. Read on deshabhimani.com