​ഗിരീഷ് എ ഡി ചിത്രം "ഐ ആം കാതലൻ' റിലീസിനൊരുങ്ങുന്നു



കൊച്ചി > സംവിധായകൻ ​ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം ഐ ആം കാതലൻ റിലീസിനൊരുങ്ങുന്നു. നസ്ലിനെ നായകനാക്കി ​ഗിരീഷ് ഒരുക്കുന്ന ചിത്രത്തിൽ അനിഷ്മയാണ് നായിക. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്ന ഹിറ്റുകൾക്ക് ശേഷം ​ഗിരീഷ് ഒരുക്കുന്ന ചിത്രമാണ് ഐ ആം കാതലൻ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം,  എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സജിൻ ചെറുകയിലാണ് തിരക്കഥ. കാമറ- ശരൺ വേലായുധൻ, എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്. Read on deshabhimani.com

Related News