32ാം വയസിൽ ഹൃദയാഘാതം; കൊറിയൻ താരം പാർക്ക് മിൻ ജേ അന്തരിച്ചു
കെ-ഡ്രാമ ലോകത്തെ വളർന്നുവരുന്ന താരവും ദക്ഷിണകൊറിയൻ അഭിനേതാവുമായ പാർക്ക് മിൻ ജേ (32) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ചൈനയിൽ വച്ചായിരുന്നു മരണം. നെറ്റ്ഫ്ലിക്സ് സീരീസുകളായ ലിറ്റിൽ വുമൺ, ടുമോറോ തുടങ്ങിയ ഡ്രാമകളിൽ അഭിനയിച്ചിട്ടുണ്ട്. പാർക്ക് മിൻ ജേയുടെ ടാലൻ്റ് ഏജൻസിയാണ് വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. "അഭിനയത്തെ സ്നേഹിക്കുകയും എല്ലായ്പ്പോഴും തൻ്റെ ഏറ്റവും മികച്ചത് നൽകുകയും ചെയ്ത നടൻ പാർക്ക് മിൻ ജെ സ്വർഗത്തിലേക്ക് പോയി." എന്നായിരുന്നു ഏജൻസി കുറിച്ചത്. Read on deshabhimani.com