വന്യജീവി ഹ്രസ്വചിത്ര മത്സരം: മാലിയ്‌ക്ക് ഒന്നാം സ്ഥാനം
തിരുവനന്തപുരം> വനം വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് സംഘടിപ്പിച്ച വന്യജീവി ഹ്രസ്വചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി "മാലി'. പാതാളതവളയുടെ ജീവചക്രത്തെ അടിസ്ഥാനപ്പെടുത്തി പാരമ്പര്യജ്ഞാന കൈമാറ്റത്തിന്റെ ദൃശ്യവത്ക്കരണമാണ് മാലി. ഇടുക്കിയിലെ ഊരാളി വിഭാഗക്കാരിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളെ ദൃശ്യവത്ക്കരിച്ചപ്പോൾ അവരിൽ നിന്ന് തന്നെയാണ് ഹ്രസ്വചിത്രത്തിന്റെ പേരും സ്വീകരിച്ചത്. ചെറുവെള്ളച്ചാട്ടങ്ങൾക്ക് പറയുന്ന പേരാണ് മാലി. പ്രണവ് കെ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തങ്കച്ചനാണ്. മർഷൂഖ് ബാനുവാണ് എഡിറ്റർ. ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സുഹ്റാബിയും പ്രൊഡക്ഷൻ ഡിസൈനർ അമൽ തങ്കച്ചനും സബ് ടൈറ്റിൽ സ്വാതി ബാലകൃഷ്‌ണനുമാണ് നിർവഹിച്ചത്. Read on deshabhimani.com