ദുൽഖർ ചിത്രം ലക്കി ഭാസ്കർ ഒക്ടോബറിൽ



ഹൈദരാബാദ്‌ > ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31- ന് റിലീസ്‌ ചെയ്യും. ദീപാവലി റിലീസായി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്കർ പ്രദർശനത്തിനെത്തുക. വെങ്കി അറ്റ്ലൂരി രചിച്ച്‌ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ  ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത് മീനാക്ഷി ചൗധരി മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാറാണ്‌. ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് നവീൻ നൂലി. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിആർഒ- ശബരി. Read on deshabhimani.com

Related News