അതിജീവനത്തിന്റെ പെൺചുവടുകൾ
വെള്ളമില്ലാത്തിടത്ത് കിടന്ന് ശ്വാസം മുട്ടിപ്പിടയുന്ന മീനുകളുടെ ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് വെള്ളം കോരിയൊഴിച്ച് മുഖം കഴുകുന്ന സെറീനയെന്ന മധ്യവയസ്‌കയുടെ ദൃശ്യമാണ്. സെറീനയുടെ പ്രതീകമായി അക്വേറിയത്തിലെ മത്സ്യങ്ങളെ ആവർത്തിച്ച് കാണിക്കുന്നുണ്ട്. ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള മാനസികാസ്വാസ്ഥ്യവും ഭർത്താവായ മുജീബിന്റെ സ്നേഹരാഹിത്യവും കാരണം ഉറക്കം നഷ്ടപ്പെട്ടവളാണ് സെറീന. ടി ദീപേഷിന്റെ ജൈവം എന്ന ചിത്രത്തെക്കുറിച്ച്.. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ ത്വര ജൈവികമാണ്. സ്‌നേഹം അഭയമാണ്. സ്‌നേഹമില്ലാത്തിടത്താണ് ഭയം ഉടലെടുക്കുന്നത്. ഒരു രാഷ്‌ട്രത്തെ ഭയം അടക്കിവാഴുമ്പോൾ ആ ഭയം കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും അരിച്ചിറങ്ങാതിരിക്കില്ല. അത് ഏറ്റവുമധികം ബാധിക്കുക സ്‌ത്രീകളെയാണ്. അവർക്ക് അതിജീവനത്തിനായി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവരും. അങ്ങനെയൊരു പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ് ടി ദീപേഷിന്റെ ജൈവം. കുട്ടികളുടെ ചിത്രത്തിനുള്ള ചലച്ചിത്ര അക്കാദമി അവാർഡ് നേടിയ അങ്കുരം, സ്വനം, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ കറുപ്പ് എന്നീ ചിത്രങ്ങളിൽ കുട്ടികളുടെ കാഴ്ചക്കോണിലൂടെ കഥ പറഞ്ഞ ദീപേഷ് നഖരം, അക്വേറിയം എന്നീ ചിത്രങ്ങളിലെന്നപോലെ സ്ത്രീപക്ഷ കാഴ്ചപ്പാടാണ് ജൈവത്തിന്റെ ആഖ്യാനത്തിലും സ്വീകരിച്ചിരിക്കുന്നത്. ഭയം കാരണം വർണശബളിമ നഷ്ടമായ സ്ത്രീജീവിതം തുറന്നുകാട്ടുന്നതിന് ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രമെടുത്തിരിക്കുന്നത്. അതിനാടകീയതയോ നാടകീയത തന്നെയോ ഇല്ലാതെ ലളിതമായി മുന്നേറുന്ന ആഖ്യാനം. കഥാപാത്രങ്ങളും ലൊക്കേഷനുമൊക്കെ വളരെ പരിമിതമായ മിനിമൽ സിനിമ. വെള്ളമില്ലാത്തിടത്ത് കിടന്ന് ശ്വാസംമുട്ടിപ്പിടയുന്ന മീനുകളുടെ ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് വെള്ളം കോരിയൊഴിച്ച് മുഖം കഴുകുന്ന സെറീനയെന്ന മധ്യവയസ്‌കയുടെ ദൃശ്യമാണ്. സെറീനയുടെ പ്രതീകമായി അക്വേറിയത്തിലെ മത്സ്യങ്ങളെ ആവർത്തിച്ച് കാണിക്കുന്നുണ്ട്. ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള മാനസികാസ്വാസ്ഥ്യവും ഭർത്താവായ മുജീബിന്റെ സ്നേഹരാഹിത്യവും കാരണം ഉറക്കം നഷ്ടപ്പെട്ടവളാണ് സെറീന. ഗാന്ധിയനായ മൊയ്‌തുവിന്റെ അരുമമകൾ. യാഥാസ്ഥിതികരുടെ വിലക്കുകൾ ലംഘിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവൾ. ഒരു കാലത്ത് കവിതകളെഴുതിക്കൊണ്ടിരുന്നവൾ. വിവാഹാനന്തരം അവൾക്ക് സന്തോഷങ്ങളെല്ലാം നഷ്ടമായി. ബിസിനസുകാരനായ ഭർത്താവിന് അവളിൽ തെല്ലും താൽപ്പര്യമില്ല. അയാൾക്ക് തന്റെ സ്ഥാപനത്തിലെ ജോലിക്കാരിയായ ആനിയെന്ന ചെറുപ്പക്കാരിയുമായി അവിഹിത ബന്ധവുമുണ്ട്. ആൺകുട്ടികളും അയാളുടെ ദൗർബല്യമാണ്. ഒരുതരം ലൈംഗികഭ്രാന്തനാണയാൾ. ഫാർമസി വിദ്യാർഥിയായ ഏക മകൻ അൽത്താഫാകട്ടെ മതകാര്യങ്ങളിൽ മാത്രം താൽപ്പര്യമുള്ള നിസ്സംഗനാണ്. വല്ലപ്പോഴുമാണവൻ വീട്ടിൽ വരിക. ഇന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷക്കാരിൽ, പ്രത്യേകിച്ച് മുസ്ലീങ്ങളിൽ വളരുന്ന അന്യവൽക്കരണബോധവും സ്വത്വപ്രതിസന്ധിയും അൽത്താഫിലൂടെ പ്രകടമാകുന്നു. ആരുമായും അടുക്കാൻ അവൻ തയ്യാറാവുന്നില്ല. ഇന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷക്കാരിൽ, പ്രത്യേകിച്ച് മുസ്ലീങ്ങളിൽ വളരുന്ന അന്യവൽക്കരണബോധവും സ്വത്വപ്രതിസന്ധിയും അൽത്താഫിലൂടെ പ്രകടമാകുന്നു. ആരുമായും അടുക്കാൻ അവൻ തയ്യാറാവുന്നില്ല. സഹപാഠിയായ നസ്രിയയെ പ്രണയിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ സ്വഭാവം കാരണം അവൾ അകലുന്നു. പ്രാർഥനയിലും മത ചടങ്ങുകളിലും തലപൂഴ്‌ത്തി തന്നിലേക്കൊതുങ്ങുന്ന അവൻ പരീക്ഷപോലും എഴുതുന്നില്ല. ‘ഇതിലും ഭേദം ആടുമേയ്‌ക്കാൻ പോകലാണെ’ന്ന് നസ്രിയ അവനെ പരിഹസിക്കുന്നുണ്ട്. മതമൗലികവാദവും മയക്കുമരുന്നും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് തെളിയിച്ചുകൊണ്ട് ഒടുവിൽ അവൻ മയക്കുമരുന്നിനടിമയാകുന്നു. അച്ഛനും മകനും തമ്മിലും വലിയ ആത്മബന്ധമില്ല. ഈ രണ്ട് പുരുഷൻമാരുടെയുമിടയിൽ ഒറ്റപ്പെട്ടാണ് സെറീന കഴിയുന്നത്. കൂട്ടുകാരിയും മനഃശാസ്‌ത്രജ്ഞയുമായ മിഷേലാണ് അവളുടെ ഏക ആശ്വാസം. ഉറക്കമില്ലാത്ത രാത്രികളിൽ മിഷേൽ അവൾക്ക് കൂട്ടായെത്തുന്നു. തുറന്നു സംസാരിക്കാൻ സെറീനയ്‌ക്ക് മറ്റൊരാളില്ല. മിഷേൽ പല പരിഹാരമാർഗങ്ങളും നിർദേശിക്കുന്നു. ഏതെങ്കിലും ആൺപിള്ളാരെ പ്രേമിക്കലാണ് അതിലൊന്ന്. എല്ലാ ആൺകുട്ടികൾക്കും എന്റെ അൽത്താഫിന്റെ മുഖമാണ് എന്നാണതിന് സെറീനയുടെ പ്രതികരണം. പ്രശ്നത്തിന് ലൈംഗിക അരാജകത്വമല്ല പരിഹാരം. ലൈംഗികതയെക്കാൾ അവൾക്കാവശ്യം ആശയവിനിമയമാണ്. എങ്കിലും ജിമ്മിലും ബ്യൂട്ടിപാർലറിലും പോയി സൗന്ദര്യമുണ്ടാക്കി ഭർത്താവിനെ തന്നിലേക്കാകർഷിക്കാനുള്ള ശ്രമങ്ങൾ അവൾ നടത്തുന്നുണ്ട്. പക്ഷെ അവളുടെ പുതിയ വേഷം കണ്ട് കാമാത്തിപ്പുരയിലെ പെണ്ണിനെപ്പോലെ എന്ന് ആക്ഷേപിക്കുകയാണ് ഭർത്താവ്. മുജീബിന് വഴങ്ങിക്കൊടുക്കുമ്പോഴും അയാളെ പരിഹസിക്കാൻ ആനി മടിക്കുന്നില്ല. മദ്യപിക്കാത്ത അയാളോട് ‘ബാക്കിയെല്ലാ അറാംപെറപ്പും നിങ്ങള് ചെയ്യുന്നില്ലേ? ഇതിലും വല്യ പാപമല്ലേ വ്യഭിചാരം’ എന്നവൾ ചോദിക്കുന്നു. മുജീബിന് മതം വെറും ആചാരപദ്ധതി മാത്രമാണ്; മൂല്യവ്യവസ്ഥയല്ല. എല്ലാ പുരുഷൻമാരും തന്റെ പിതാവിനെപ്പോലെ നല്ലവരായിരുന്നെങ്കിൽ എന്ന് സെറീന ആഗ്രഹിക്കുന്നുണ്ട്. വിവാഹാനന്തരം ജീവിതം നരകമായിത്തീരുന്നതിനെക്കുറിച്ചുള്ള അവളുടെ വിലയിരുത്തൽ നല്ലൊരു ശതമാനം മധ്യവർഗ കുടുംബിനികളുടെയും ജീവിതാവസ്ഥ വെളിപ്പെടുത്തുന്നതാണ്.“ഒരുപാട് നല്ല മനുഷ്യരെക്കണ്ട് വളർന്ന പെൺകുട്ടികളുടെ കുടുംബജീവിതം വലിയ നിരാശയിലായിരിക്കും." എല്ലാ പുരുഷൻമാരും തന്റെ പിതാവിനെപ്പോലെ നല്ലവരായിരുന്നെങ്കിൽ എന്ന് സെറീന ആഗ്രഹിക്കുന്നുണ്ട്. വിവാഹാനന്തരം ജീവിതം നരകമായിത്തീരുന്നതിനെക്കുറിച്ചുള്ള അവളുടെ വിലയിരുത്തൽ നല്ലൊരു ശതമാനം മധ്യവർഗ കുടുംബിനികളുടെയും ജീവിതാവസ്ഥ വെളിപ്പെടുത്തുന്നതാണ്.“ഒരുപാട് നല്ല മനുഷ്യരെക്കണ്ട് വളർന്ന പെൺകുട്ടികളുടെ കുടുംബജീവിതം വലിയ നിരാശയിലായിരിക്കും. ആണിനെപ്പറ്റി ഒരുപാട് വലിയ സങ്കൽപ്പം അവരുടെ മനസ്സിൽ വളരും. അവസാനം തന്റെ പുരുഷനെ അതുമായി തട്ടിച്ച് അളക്കലും കിഴിക്കലുമായി ബാക്കി ജീവിതം തീരും.” ദുരുദ്ദേശ്യത്തോടെ വീട്ടുവേലക്കാരിയായി മുജീബ് കൊണ്ടുവന്ന മൈനയെന്ന തമിഴ് പെൺകുട്ടിയാണ് സെറീനയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ഭയമാണ് മൈനയുടെയും പ്രശ്നം. എല്ലാ ആണുങ്ങളെയും അവൾക്ക് ഭയമാണ്. മുജീബിനെ കാണുമ്പോൾത്തന്നെ കൈയിലെ ഗ്ലാസ് താഴെ വീണ് അവൾ ഭയന്നു വിറയ്‌ക്കുന്നു. സെറീന ഓടിയെത്തി അവളെ രക്ഷിക്കുകയാണപ്പോൾ. സ്‌ത്രീയെ വെറും ലൈംഗികവസ്‌തുമാത്രമായി കാണുന്ന മുജീബ് മൈനയുടെ പേരിനെപ്പറ്റിപ്പറയുന്ന കമന്റ് ഇങ്ങനെയാണ്: ‘മൈനയായാലും തത്തയായാലും കിളിയല്ലേ.’ മണിയനെന്ന കൂട്ടിക്കൊടുപ്പുകാരനോടൊപ്പം വിടാതെ സ്വന്തം മകളെപ്പോലെ അവളെ സംരക്ഷിക്കാൻ സെറീന തീരുമാനിക്കുന്നു. ഭയം കുടഞ്ഞെറിഞ്ഞ് ധീരയായി പരിണമിക്കുകയാണവൾ. തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന നിരവധിപേർ ചുറ്റുമുണ്ടെന്ന തിരിച്ചറിവാണ് അവളെ മാറ്റിമറിയ്‌ക്കുന്നത്. വിവാഹമോചനത്തിന് അവൾ കേസ് കൊടുക്കുന്നു. കുടുംബ കോടതിയിൽവച്ച് തന്നോട് സ്‌നേഹം നടിക്കുന്ന ഭർത്താവിന്റെ കൈ തട്ടിമാറ്റി മൈനയോടൊപ്പം സധൈര്യം പുറത്തേക്കിറങ്ങുന്ന സെറീനയുടെ ദൃശ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. മധ്യവർഗ കുടുംബിനികൾ മുതൽ ദരിദ്രകുടുംബത്തിലെ പെൺകുട്ടികൾ വരെ ഭയത്തിന്റെ കൂട്ടിലാണെന്നും വീടിന്റെ ലക്ഷ്മണരേഖ വിട്ട് പുറത്തിറങ്ങി സ്‌ത്രീകൾ പോരാടേണ്ടത് അനിവാര്യമാണെന്നും അടിവരയിട്ട് പറയുകയാണ് ഈ സിനിമ. ബാഹ്യസംഘർഷങ്ങൾക്കു പകരം കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങൾക്ക് ഊന്നൽ നൽകിയിരിക്കുന്നതിനാൽ അതിനു ചേർന്നതാണ് ഷോട്ടുകളും ചലനങ്ങളും എഡിറ്റിങ്ങും. പ്രമേയവുമായി നീതി പുലർത്തുംവിധം ഛായാഗ്രഹണം നിർവഹിക്കാൻ പ്രതാപ് ജോസഫിന് സാധിച്ചിട്ടുണ്ട്. ഗഗനം ഫിലിംസിന്റെ ബാനറിൽ രാമചന്ദ്രൻനായരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com