മഹേശ്വറിന്റേയും അലീനയുടേയും അനശ്വര പ്രണയത്തെ നെഞ്ചിലേറ്റി മലയാളികൾ



കൊച്ചി >  24 വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദൂതൻ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകരണമാണ് സിനിമാ പ്രേമികൾ നൽകുന്നത്. മഹേശ്വറിന്റേയും അലീനയുടേയും അനശ്വര പ്രണയത്തെ ഒരിക്കൽ കൂടി നെഞ്ചിലേറ്റുകയാണ് മലയാളികൾ. ആദ്യ റിലീസിന്റെ അപ്രത്യക്ഷ പരാജയത്തിന്റെ മുറിവുകൾ ഏറെ നാൾ കൊണ്ടു നടന്ന സംവിധായകൻ സിബി മലയിൽ ഇപ്പോൾ അങ്ങേയറ്റം സന്തുഷ്ടനാണ്. സിനിമ കേരളത്തിൽ നിന്നു മാത്രം നേടിയത് 1.20 കോടിയിലധികമാണ്. കരളേ നിൻ കൈ പിടിച്ചാൽ തീയ്യേറ്ററിൽ കരളേ നിൻ കൈ പിടിച്ചാൽ എന്ന ​ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭ്രപാളിയിൽ കരളേ എന്ന ​ഗാനം വരുമ്പോൾ എല്ലാം മറന്ന് അലീനാ എന്ന് പ്രേഷകരും കൂടെ പാടുകയാണ്. പൂവേ പൂവേ പാലപ്പൂവിനും നിറഞ്ഞ ആരവമാണ് തീയ്യേറ്ററിൽ. വിദ്യാ സാ​ഗറെന്ന സം​ഗീതത്തിന്റെ മാന്ത്രികൻ വർഷങ്ങൾക്കു മുന്നേ ചെയ്തു വച്ച പാട്ടുകൾ നൂതന സാങ്കേതിക മികവോടെ കേൾക്കുമ്പോൾ പ്രേഷകർ ഏതോ മായിക ലോകത്ത് എത്തിയപ്പോലെ ആഹ്ലാദം മുഴക്കി. ആദ്യ ദിവസം 56 തീയ്യേറ്ററിൽ മാത്രം പ്രദർശിപ്പിച്ച സിനിമ പ്രേഷകരുടെ ആവശ്യം മാനിച്ച് 100 തീയ്യേറ്ററുകളിലായി പ്രദർശിപ്പിക്കുന്നു. ദേവദൂതൻ ഹോളിവുഡ് ചിത്രം പോലെയെന്ന് സം​ഗീതം നിർവഹിച്ച വിദ്യാസാ​ഗർ പറയുന്നു. കുറച്ച് പേർ മാത്രമേ കാണൂ എന്ന് വിചാരിച്ച സിനിമയുടെ ഓൺലൈൻ പ്രീബുക്കിങ് കണ്ടപ്പോൾ ഞെട്ടിയെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. കേരളത്തിനു പുറമേ മുബൈ,ചെന്നൈ,ഹൈദരാബാദ്,ദില്ലി,മം​ഗളൂരു,ബം​ഗളൂരു എന്നിവടങ്ങളിലും സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. മോഹൻ ലാൽ നായകനായ ചിത്രത്തിൽ ജയപ്രദ,വിനീത്കുമാർ,ജ​ഗതി ശ്രീകുമാർ,അന്തരിച്ച നടൻ മുരളി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. Read on deshabhimani.com

Related News