‘ഇത്രയും കാലം നമ്മളെ അത്ഭുതപ്പെടുത്തി, ത്രസിപ്പിച്ചു’; മോഹൻലാലിനും ബറോസിനും ആശംസകൾ നേർന്ന്‌ മമ്മൂട്ടി



തിരുവനന്തപുരം > മോഹൻലാലിനും അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‌ ആശംസകൾ നേർന്ന്‌ നടൻ മമ്മൂട്ടി. ഫെയസ്‌ബുക്കിലൂടെയാണ്‌ മമ്മൂട്ടി മോഹൻലാലിന്‌ ആശംസകൾ നേർന്നത്‌. ഇക്കാലം കൊണ്ട്‌ മോഹൻലാൽ നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുള്ളതായും മമ്മൂട്ടി എഴുതി. ഡിസംബർ 25 നാണ്‌ ബറോസ്‌ സിനിമയുടെ റിലീസ്‌. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്'. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു. പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി. Read on deshabhimani.com

Related News