'ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല ധനുഷിന്റേത്'; വിമർശനവുമായി നയൻതാര
ചെന്നൈ > ധനുഷിനെതിരെ കടുത്ത വിമൾശനവുമായി നയൻതാര. ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല ധനുഷിന്റേത്. വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് ധനുഷെന്ന് നയൻതാര പറഞ്ഞു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന ധനുഷ് നിർമ്മിച്ച ചിത്രത്തിന്റെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് നയൻതാരയ്ക്ക് കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. പത്ത് കോടിരൂപയുടെ നോട്ടീസാണ് അയച്ചത്. അതിനു പിന്നാലെയാണ് നയൻതാരയുടെ വിമർശനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തുറന്നകത്ത് വഴിയാണ് നടി പ്രതികരിച്ചത്. നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവനാണ് നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആ സിനിമയുടെ സെറ്റിൽനിന്നാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതിനാൽ തന്നെ ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണക്കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇത് പരിഗണിക്കുന്നത് മനപൂർവം വൈകിക്കുകയും ചെയ്തതായി നയൻതാര പറഞ്ഞു. തുടർന്ന് ഇന്റർനെറ്റിൽ ഇതിനോടകം തന്നെ പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഇവർ ഡോക്യുമെന്ററിയുടെ ട്രയിലറിൽ ഉൾപ്പെടുത്തി. അതേ തുടർന്ന് ഇത് പകർപ്പാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു ധനുഷ്. ധനുഷ് പകപോക്കുകയാണെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടന്റേതെന്നും നയൻതാര പറഞ്ഞു. View this post on Instagram A post shared by N A Y A N T H A R A (@nayanthara) Read on deshabhimani.com