ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു



കൊച്ചി : ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യു വും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബർ 2ന് കോട്ടയത്ത്‌ റബ്ബർ ബോർഡിന്റെ ഗവേഷണ കേന്ദ്രത്തിൽ  ആരംഭിച്ചു.മന്ത്രി വി. എൻ. വാസവൻ  സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഫ്രാൻസിസ് ജോർജ് എം. പി. ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. തിരക്കഥ കൈമാറി. "ദൈവത്താൻ കുന്ന് " എന്ന് പേരിട്ടിരിക്കുന്ന  ചിത്രം കുറെയധികം വർഷങ്ങളായി മനുഷ്യർ മനസ്സിൽ കൊണ്ടു നടക്കുന്നതും വിശ്വസിച്ചു വരുന്നതുമായ ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള  കഥയാണ്.പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു സിനിമയും കൂടിയാണിത്. ദിനേശ് പ്രഭാകറാണ് നായകനാകുന്നത്.സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, കണ്ണൻ വെള്ളിമഠത്തിൽ, ജിൻസി, മാസ്റ്റർ മുന്ന, മാസ്റ്റർ അർണവ്, ബേബി ദേവിക, കാത്തു ലിപിക തുടങ്ങിയവരാണ് അഭിനേതാക്കൾ.   രചന ശ്രീ പാർവതി, ക്യാമറ രാജേഷ് പീറ്റർ, സംഗീതം മോഹൻ സിതാര, ജയ്ൻ, ഗാനങ്ങൾ അൻവർ അലി, സ്മിത പിഷാരടി, എഡിറ്റിംഗ് ഷാജു എസ്. ബാബു, മേക്കപ്പ് പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റുംസ് ഇന്ദ്രൻസ് ജയൻ, കലാ സംവിധാനം ജി ലക്ഷ്മൺ മാലം,അസോസിയേറ്റ് ഡയറക്ടർ അനൂപ് കെ. എസ്, സ്റ്റിൽസ് ഹരീഷ് കാസിം, ഡിസൈൻ ബോസ് മാലം,പ്രൊഡക്ഷൻ കൺട്രോളർ നിക്സൻ ജോർജ്.ബാനർ സോമ ക്രീയേഷൻസ്,, വാഗമൺ, തട്ടേക്കാട്, മൂന്നാർ, ഈരാറ്റു പേട്ട എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കും.പി ആർ ഒ : ജി കൃഷ്ണൻ. Read on deshabhimani.com

Related News