"ജെന്റിൽമാൻ 2" ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു



ചെന്നൈ : മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ "ജെന്റിൽമാൻ 2"  വിൻ്റെ ചിത്രീകരണം  ചെന്നൈയിൽ  ആരംഭിച്ചു.  എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം ചെയ്യുന്ന ജൻ്റിൽമാൻ്റെ സംഗീതം ഓസ്‌കാർ ജേതാവായ എംഎം കീരവാണിയാണ്.കവി പേരരശു വൈരമുത്തുവാണ് ​ഗാന രചയിതാവ്. തമിഴ്നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം.പി .സാമിനാഥൻ സത്യ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയർമാൻ ഡോ. കുമാർ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ക്ലാപ്പ് ചെയ്തു. കവി പേരരശു വൈരമുത്തു ആദ്യ ഷോട്ടിന് ആക്ഷൻ പറഞ്ഞു. "ജെന്റിൽമാൻ-2" ചിത്രീകരണം സത്യ സ്റ്റുഡിയോയിൽ വെച്ച് തുടങ്ങാൻ സാധിച്ചത് അഭിമാനകരമാണെന്ന് നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ പറഞ്ഞു. മനോഹരമായ ഓർമ്മകൾ പങ്കുവെക്കാനുണ്ടെന്നും സത്യ സ്റ്റുഡിയോസ് (സത്യാ മൂവീസ്)നിർമ്മിച്ച ചിത്രങ്ങളും എം.ജി.ആറിന്റെ സിനിമകളും വിതരണം ചെയ്തതിലൂടെ തനിക്ക് ഇൻഡസ്ട്രിയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി.  അതിനാൽ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് കെടി കുഞ്ഞുമോൻ പറഞ്ഞു. അടുത്ത ഇരുപത്തിയഞ്ച് ദിവസത്തേക്ക്' ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് ചെന്നൈയിൽ നടക്കും. തുടർന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലും മറ്റ് ഷെഡ്യൂളുകൾ നടക്കും. കഥ: കെ.ടി.കുഞ്ഞുമോൻ , സംവിധാനം: എ.ഗോകുൽ കൃഷ്ണ, ക്യാമറ: അജയൻ വിൻസെന്റ്,  കല: തോട്ട തരണി, എഡിറ്റർ: സതീഷ് സൂര്യ. സൗണ്ട് എഞ്ചിനീയർ: തപസ് നായക്, സ്റ്റണ്ട്: ദിനേശ് കാശി, നൃത്തസംവിധാനം: ബൃന്ദ, കോസ്റ്റ്യൂം ഡിസൈനർ: പൂർണിമ, പ്രോജക്ട് ഡിസൈനർ ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: സി.കെ. അജയ് കുമാർ, പി ആർ ഒ: ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ: ശരവണ കുമാർ, മുരുക പൂപതി, എന്നിവരാണ് അണിയറയിലെ പ്രധാനികൾ. തമിഴ് - തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ചേതനാണ് നായകൻ.നയൻതാരാ ചക്രവർത്തി,  പ്രിയ ലാൽ എന്നിവർ നായികമാരും.പ്രാചികാ , സുമൻ എന്നിവർ "ജെന്റിൽമാൻ 2"  വിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിത്താര, സുധാറാണി, ശ്രീ രഞ്ജിനി , സത്യപ്രിയ, സുമൻ, അച്യുത കുമാർ, പുകഴ്, മൈം ഗോപി, ബഡവാ ഗോപി,  മുനിഷ് രാജ, രാധാ രവി, പ്രേം കുമാർ, ഇമ്മാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീറാം, ജോൺ റോഷൻ, ആർ വി ഉദയ കുമാർ, കെ ജോർജ്ജ് വിജയ് നെൽസൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എബി കുഞ്ഞു മോനാണ് ജെൻ്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ സഹ നിർമ്മാതാവ്. Read on deshabhimani.com

Related News