ശ്രീനാഥ് ഭാസിയുടെ ആസാദി; ടൈറ്റിൽ ലുക്ക് പോസ്റ്റർ



കൊച്ചി : ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന  'ആസാദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ്  നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പോലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ്  അവതരിപ്പിക്കുന്നത്.  മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.  ഗാനങ്ങൾ - ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് - ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ - ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. Read on deshabhimani.com

Related News