'രണ്ടാം മുഖ'ത്തിലെ ഗാനം ശ്രദ്ധേയമാകുന്നു



കൊച്ചി: റിലീസിന് ഒരുങ്ങുന്ന 'രണ്ടാം മുഖം' ത്തിൽ പ്രമുഖ പിന്നണി ഗായകൻ  പി. കെ.സുനിൽകുമാർ ആലപിച്ച "മാമലമേലെ ഒരു  കൈലേസു പോലെ " എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാടിന്റെ വരികൾക്ക് രാജേഷ് ബാബു കെ ഈണം നൽകിയ  ഗാനം സുനിൽകുമാറിനൊപ്പം ആലുപിച്ചിരിക്കുന്നത് അജ്മൽ ബഷീറാണ്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും  നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’.  മണികണ്ഠന്‍ ആചാരിയുടെ ഏറെ അഭിനയസാധ്യതയുള്ള ചിത്രം കൃഷ്ണജിത്ത് എസ്. വിജയനാണ്   സംവിധാനം. മറീന മൈക്കിളും അഞ്ജലി നായരുമാണ്  രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ. ശ്രീവര്‍മ്മ രചന നിര്‍വഹിക്കുന്നു. മണികണ്ഠനെ കൂടാതെ മറീന മൈക്കിള്‍, അഞ്ജലി നായര്‍, കഷ്ണജിത്ത് എസ്. വിയജന്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം.ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍,അജയൻ മാടക്കൽ,കെ.ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരിയേക്കൽ തുടങ്ങി ഒട്ടേറെ നടീനടന്മാർ വേഷമിടുന്നു. കഥ - തിരക്കഥ - സംഭാഷണം: കെ. ശ്രീവര്‍മ്മ. ക്യാമറ: അജയ് പി. പോള്‍, ഹുസൈന്‍ അബ്ദുൽ ഷുക്കൂര്‍, സംഗീതം: രാജേഷ് ബാബു കെ. ശൂരനാട്, ഗാനരചന: ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ. പി.എന്‍ രാജേഷ് കുമാര്‍, എഡിറ്റിംഗ്: ഹരി മോഹൻദാസ്, പി.ആർ.ഒ- പി.ആർ.സുമേരൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് പറവൂര്‍. Read on deshabhimani.com

Related News