നമ്പി നാരായണനെക്കുറിച്ചുള്ള ബോളിവുഡ് ചിത്രം പൂർത്തിയായി
തലശേരി ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘റോക്കട്രി: ദി നമ്പി എഫക്‌ട്’ ചിത്രീകരണം പൂർത്തിയായി. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലുള്ള സിനിമ മെയ് മാസത്തിനുശേഷം തിയേറ്ററുകളിലെത്തും. ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നമ്പി നാരായണനായും മാധവൻ വേഷമിടുന്നു. മുംബൈ, സെർബിയ, ഫ്രാൻസ്, ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ഡയറക്‌ടേഴ്‌സ് അസിസ്‌റ്റന്റായി ജോലിചെയ്‌ത മലയാളിയായ നന്ദൻ പറഞ്ഞു. ജോമോന്റെ സുവിശേഷങ്ങൾ, ഞാൻ പ്രകാശൻ എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അസിസ്‌റ്റന്റ് ഡയറക്‌ടറായി നന്ദൻ ജോലിചെയ്‌തിട്ടുണ്ട്.‘ശ്വാസം’ ഹ്രസ്വചിത്രവും ചതുർഭാഷാ നിഘണ്ടു തയാറാക്കിയ ഞാറ്റ്യേല ശ്രീധരന്റെ കഥപറയുന്ന ‘ വാക്കുകളെ സ്വപ്‌നം കാണുമ്പോൾ’ ഡോക്യുമെന്ററിയും നിർമിച്ചു. നോവലിസ്‌റ്റ് സി വി ബാലകൃഷ്‌ണന്റെ മകനാണ് കഥാകൃത്തുകൂടിയായ നന്ദൻ. Read on deshabhimani.com