"ഫീനിക്‌സ്' നവംബർ പത്തിന്
വിഷ്‌ണു ഭരതൻ സംവിധാനം ചെയ്യുന്ന "ഫീനിക്‌സ്' നവംബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസ്റ്റിന്റെ മുന്നോടിയായി കൗതുകകരമായ ഒരു പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മുകളിലും തലതിരിഞ്ഞുമാണ് ഈ പോസ്റ്റർ. നേരെ നോക്കുമ്പോൾ കാണുന്നത് യുവ നടൻ ചന്തു നാഥിന്റെ പടമാണ്. തലതിരിച്ചു നോക്കുമ്പോൾ അജു വർഗീസിനേയും ഒപ്പം ഒരു കുടുംബ ഫോട്ടോയും കാണാം. ഇങ്ങനെയൊരു സമീപനം അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതു കൊണ്ടായിരിക്കാമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 21 ഗ്രാം എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യ ചിത്രം കൊണ്ടു തന്നെ ശ്രദ്ധയാകർഷിച്ച ഒരു നിർമ്മാണക്കമ്പനിയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ്. അനൂപ് മേനോൻ, ഡോ. റോണി രാജ്, ഭഗത് മാനുവൽ, അജി ജോൺ. അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില കെ ബേബി സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബാം രതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ -വിഷ്‌ണുഭരതൻ-ബി ഗിൽ ബാലകൃഷ്‌ണൻ. പ്രശസ്‌ത സംവിധായകനായ മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സാം സി എസ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -നിധീഷ് കെ ടി ആർ. കലാസംവിധാനം - ഷാജി നടുവിൽ. മേക്കപ്പ് - റോണക്‌സ് സേവ്യർ. കോസ്റ്റ്വും ഡിസൈൻ -ഡിനോ ഡേവിസ് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഷിനോജ് ഓടാണ്ടിയിൽ പരസ്യകല -യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ - മെഹ് മൂദ് കാലിക്കറ്റ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഷറഫ് പഞ്ചാര . പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി. Read on deshabhimani.com