"പിന്നാമ്പുറങ്ങൾ ഒരുപാടുണ്ട്‌, വൈകാതെ എല്ലാവരെയും അറിയിക്കും; ഇത്‌ വേറെ പൊളിറ്റിക്‌സ്‌ ആണ്‌' ‐ ഷെയ്‌ൻ നിഗം



മലയാള സിനിമയില്‍ നിന്നും പ്രൊഡ്രൂസേഴ്‌സ്‌ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം. വെയില്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിരവധി അധിക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അതിന് മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടെയെന്നും ഷൈന്‍ "ദ ക്യൂ' വിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്’; ഷെയിന്‍ പറഞ്ഞു.   ഇതിന്റെ പിന്നാമ്പുറങ്ങൾ ഒരുപാടുണ്ട്‌, എന്റെ വാപ്പ ഈ മേഖലയിൽത്തന്നെ ഉണ്ടായിരുന്ന ആളാണ്‌. എനിക്കറിയാമല്ലോ ആരൊക്കെ എന്തൊക്കെയാണ്‌ ചെയ്യുന്നതെന്ന്‌. ഞാനിതുവരെ ഏതെങ്കിലും സിനിമ ചെയ്യില്ലെന്ന്‌ പറഞ്ഞിട്ടുണ്ടോ എന്ന്‌ അന്വേഷിച്ച്‌ നോക്കണം. ഒരു സിനിമയും പെൻഡിങ്‌ വക്കാതെയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. 2012 ൽ സിനിമയിലെത്തിയ ആളാണ്‌ ഞാൻ. രാജീവേട്ടനാണ്‌ സിനിമയിലേക്ക്‌ കൊണ്ടുവന്നത്‌. ഷാജി എൻ കരുൺ, ബി അജിത്‌കുമാർ, സൗബിൻ ഷാഹിർ, മധു സി നാരായണൻ എന്നീ സംവിധായകരോടൊക്കെ ചോദിച്ചുനോക്കൂ. ഞാൻ കാരണം ഷൂട്ടിങ്ങിന്‌ എന്തെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ടോ എന്ന്‌. വെയിൽ സിനിമയിലും എല്ലാ പ്രശ്‌നങ്ങൾക്കും ശേഷം അഭിനയിച്ചതാണ്‌. മറ്റ്‌ താരങ്ങൾ 8-‐10 മണിക്കൂർ ജോലി ചെയ്യുമ്പോൾ ഞാൻ 18 മണിക്കൂർവരെ ദിവസം അഭിനയിക്കാൻ നിന്നിട്ടുണ്ട്‌. തീരരെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്‌ അവിടെനിന്നും ഇറങ്ങിപ്പോന്നത്‌. ജോബി ജോര്‍ജിന്റെ നിര്‍മാണത്തിലുള്ള വെയില്‍ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും വിലക്കോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളില്‍ ചിലര്‍ ഉറപ്പ് നല്‍കിയിരുന്നതായും ഷൈന്‍ പറഞ്ഞു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞതായും എഴുതി വാങ്ങിയിരുന്നതായും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇന്നലെ രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്‌നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്’; ഷെയിന്‍ പറഞ്ഞു. വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് വെയില്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷൈന്‍ തുറന്നടിച്ചു. താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ല, തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു. Read on deshabhimani.com

Related News