ലഹരിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനായി ഹ്രസ്വചിത്ര മത്സരം
തിരുവനന്തപുരം> കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പരമാവധി 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സഭാ ടി.വി.യുടെ sabhatvkeralam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 7356602286 എന്നTelegram അക്കൗണ്ടിലോ 2022 ഒക്ടോബര്‍ 31-ന് വൈകിട്ട് 5.00 മണിക്കു മുന്‍പായി ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം അയയ്ക്കുക. 1. വിദ്യാര്‍ത്ഥികള്‍ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍/ വകുപ്പ് തലവന്റെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കേണ്ടതുണ്ട്.) 2. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ 3. പൊതുജനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് പ്രൈസും നല്‍കുന്നതും അവ സഭാ ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതുമായിരിക്കും. ഒന്നാം സമ്മാനം- 10,000/- രൂപ രണ്ടാം സമ്മാനം - 5000/- രൂപ ഓരോ വിഭാഗത്തിലും അഞ്ചു പേര്‍ക്ക് വീതം 1000/- രൂപ പ്രോത്സാഹനസമ്മാനമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഭാ ടി.വി.യുടെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമര്‍പ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471-2512549, 7356602286. Read on deshabhimani.com